---
title: "സു​ഡാ​നി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഖ​ത്ത​ർ "
english_title: "Qatar to start aid mission in Sudan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113153/qatar-to-start-aid-mission-in-sudan"
published_at: "2023-05-07T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64575c4953674_qaterplain.jpg"
keywords: []
---

# സു​ഡാ​നി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഖ​ത്ത​ർ 

> **Lead Summary:** **ദോ​ഹ: **ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ അ​മി​രി വ്യോ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 168 സു​ഡാ​ൻ പൗ​ര​ന്മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്.ഖ​ത്ത​ർ റെ​സി​ഡ​ന്റു​മാ​രാ​യ സു​ഡാ​ൻ പൗ​ര​ന്മാ​രെ​യാ​ണ് സം​ഘ​ർ​ഷ​ ഭൂ​മി​യി​ൽ ​നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ഴി​പ്പി​ച്ച​ത്.

## Article Content

**ദോ​ഹ: **ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ അ​മി​രി വ്യോ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 168 സു​ഡാ​ൻ പൗ​ര​ന്മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്.ഖ​ത്ത​ർ റെ​സി​ഡ​ന്റു​മാ​രാ​യ സു​ഡാ​ൻ പൗ​ര​ന്മാ​രെ​യാ​ണ് സം​ഘ​ർ​ഷ​ ഭൂ​മി​യി​ൽ ​നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ഴി​പ്പി​ച്ച​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ സു​ഡാ​നി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ സ​മു​ദ്ര, വ്യോ​മ മാ​ർ​ഗം ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ർ​ഷ ഭൂ​മി​യി​ൽ​നി​ന്ന് രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്വ​ദേ​ശി​ക​ളെ​യും സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ർ​ട്ട് ഓ​ഫ് സു​ഡാ​നി​ൽ എ​ത്തി​യ അ​മി​രി വ്യോ​മ​സേ​ന വി​മാ​ന​ത്തി​ലാ​യി​രു​ന്നു 168 പേ​രെ ഖ​ത്ത​റി​ൽ എ​ത്തി​ച്ച​ത്.

ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ​ത​ന്നെ ഖ​ത്ത​ർ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചി​രു​ന്നു. സൗ​ദി​യു​ടെ ക​ട​ൽ​മാ​ർ​ഗ​മു​ള്ള ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ സം​ഘ​ത്തി​ൽ​ ത​ന്നെ ഖ​ത്തറിൽ പൗ​ര​ന്മാ​രും സു​ഡാ​നി​ൽ​നി​ന്ന് വ​ന്ന​ത്. സു​ഡാ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ആ​രു​ടെ​യും ജീ​വ​ന് സു​ര​ക്ഷ​യി​ല്ലെ​ന്നും ഖ​ത്ത​റി​ൽ താ​മ​സ​ക്കാ​ര​നാ​യ സു​ഡാ​ൻ പൗ​ര​​ൻ പ​റ​ഞ്ഞു.

സൗ​ഹൃ​ദ​രാ​ജ്യം കൂ​ടി​യാ​യ സു​ഡാ​നി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഖ​ത്ത​ർ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളോ​ടും ഏ​റ്റു​മു​ട്ട​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സ​വും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 20 ദി​വ​സ​ത്തി​ലേ​റെ പി​ന്നി​ട്ട ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ 550ലേ​റെ പേ​ർ ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ മേ​ഖ​ല​ക​ളും രാ​ജ്യ​വും വി​ട്ട് പ​ലാ​യ​നം ചെ​യ്യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113153/qatar-to-start-aid-mission-in-sudan)