---
title: "കു​വൈ​ത്ത് സ്കൂ​ളി​ലെ എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റി​ൽ തീ​പി​ടി​ത്തം "
english_title: "A fire broke out in the air conditioning unit of a Kuwaiti school."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113154/a-fire-broke-out-in-the-air-conditioning-unit-of-a-kuwaiti-school"
published_at: "2023-05-07T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645760b9e7d2d_FIRE.jpg"
keywords: []
---

# കു​വൈ​ത്ത് സ്കൂ​ളി​ലെ എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റി​ൽ തീ​പി​ടി​ത്തം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **റ​ബീ​ഹ് ഏ​രി​യ​യി​ലെ സ്‌​കൂ​ളി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഫ​ർ​ണീ​ച്ച​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **റ​ബീ​ഹ് ഏ​രി​യ​യി​ലെ സ്‌​കൂ​ളി​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഫ​ർ​ണീ​ച്ച​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ർ​ദി​യ, ഫ​ർ​വാ​നി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് സം​ഘം സ്ഥ​ല​ത്തെ​ത്തി.

ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​നി​റ്റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​താ​യും കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി തീ ​കെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113154/a-fire-broke-out-in-the-air-conditioning-unit-of-a-kuwaiti-school)