---
title: "സെ​യ്ൻ ബ​ഹ്‌​റൈ​ൻ ആ​ദ്യ പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി 1.43 ദ​ശ​ല​ക്ഷം ദീ​നാ​ർ ലാ​ഭം നേ​ടി "
english_title: "Zain Bahrain Announces First Quarter Financial Results"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113160/zain-bahrain-announces-first-quarter-financial-results"
published_at: "2023-05-07T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457631861618_zain.jpg"
keywords: []
---

# സെ​യ്ൻ ബ​ഹ്‌​റൈ​ൻ ആ​ദ്യ പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി 1.43 ദ​ശ​ല​ക്ഷം ദീ​നാ​ർ ലാ​ഭം നേ​ടി 

> **Lead Summary:** **മ​നാ​മ: **സെ​യ്ൻ ബ​ഹ്‌​റൈ​ൻ ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി 1.43 ദ​ശ​ല​ക്ഷം ദീ​നാ​ർ ലാ​ഭം നേ​ടി. 2022ൽ ​ഇ​തേ കാ​ല​യ​ള​വി​ലെ 1.57 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു ലാ​ഭം. ഓ​​രോ ഷെ​യ​റു​ക​ളി​ലു​മു​ള്ള വ​രു​മാ​നം ഈ ​ക്വാ​ർ​ട്ട​റി​ലും നാ​ല് ഫി​ൽ​സാ​ണ്.

## Article Content

**മ​നാ​മ: **സെ​യ്ൻ ബ​ഹ്‌​റൈ​ൻ ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി 1.43 ദ​ശ​ല​ക്ഷം ദീ​നാ​ർ ലാ​ഭം നേ​ടി. 2022ൽ ​ഇ​തേ കാ​ല​യ​ള​വി​ലെ 1.57 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു ലാ​ഭം. ഓ​​രോ ഷെ​യ​റു​ക​ളി​ലു​മു​ള്ള വ​രു​മാ​നം ഈ ​ക്വാ​ർ​ട്ട​റി​ലും നാ​ല് ഫി​ൽ​സാ​ണ്.

2023ലെ ​ഒ​ന്നാം പാ​ദ​ത്തി​ലെ പ്ര​വ​ർ​ത്ത​ന ലാ​ഭം 1.75 ദ​ശ​ല​ക്ഷം ദീ​നാ​റി​ൽ നി​ന്ന് 1.56 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വ​രു​മാ​നം മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലേ​തി​നേ​ക്കാ​ൾ 5.6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 18.17 മി​ല്യ​ൺ ദീ​നാ​റാ​യി. ക​മ്പ​നി​യു​ടെ ആ​സ്തി 2023 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ 136.56 ദ​ശ​ല​ക്ഷം ദീ​നാ​ർ ആ​ണ്. തൊ​ട്ടു​മു​മ്പു​ള്ള പാ​ദ​ത്തി​ലി​ത് 139.63 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു. 2.2 ശ​ത​മാ​ന​മാ​ണ് കു​റ​വ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113160/zain-bahrain-announces-first-quarter-financial-results)