---
title: "ബ​ഹ്​​റൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​ 3675 ത​രം മ​രു​ന്നുകൾ "
english_title: "3675 medicines registered in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113163/3675-medicines-registered-in-bahrain"
published_at: "2023-05-07T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457668e70732_medicine.jpg"
keywords: []
---

# ബ​ഹ്​​റൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​ 3675 ത​രം മ​രു​ന്നുകൾ 

> **Lead Summary:** **മ​നാ​മ: **ബ​ഹ്​​റൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​ 3675 ത​രം മ​രു​ന്നു​ക​ളാ​ണെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ൽ ന​ട​ന്ന പ്ര​ഥ​മ അ​റ​ബ്​ ഔ​ഷ​ധ നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 

## Article Content

**മ​നാ​മ: **ബ​ഹ്​​റൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്​ 3675 ത​രം മ​രു​ന്നു​ക​ളാ​ണെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​​ലേ​റ്റ​റി അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മ​ർ​യം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ൽ ന​ട​ന്ന പ്ര​ഥ​മ അ​റ​ബ്​ ഔ​ഷ​ധ നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 

അ​റ​ബ്​ ആ​രോ​ഗ്യ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ കീ​ഴി​ലാ​ണ്​ അ​റ​ബ്​ ഔ​ഷ​ധ നി​രീ​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഔ​ഷ​ധ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും ഏ​കീ​കൃ​ത സം​വി​ധാ​ന​മു​ണ്ടാ​വു​ക​യും മു​ഴു​വ​ൻ മ​രു​ന്നു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ്​ സ​മി​തി​യു​ടെ ഉദ്ദേശം. സൗ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്​ ക്രോ​ഡീ​ക​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, സു​ര​ക്ഷ, മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​കീ​കൃ​ത രീ​തി ആ​വി​ഷ്​​ക​രി​ക്കു​ന്ന​തി​ൽ കൃ​ത്യ​ത​യു​ണ്ടാ​ക്കു​ന്ന​തി​ന്​ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. അ​ന്താ​രാ​ഷ്​​ട്ര, അ​റ​ബ്, ഗ​ൾ​ഫ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ബ​ഹ്​​റൈ​നി​ൽ 3675 മ​രു​ന്നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ ഡോ. ​ജ​ലാ​ഹി​മ അ​റി​യി​ച്ചു. ഇ​തി​ൽ 177 മ​രു​ന്നു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113163/3675-medicines-registered-in-bahrain)