---
title: "മെ​ഹ​ബൂ​ല​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം; പ്രവാസി മ​ല​യാ​ളി​യു​ടെ കാ​ർ ന​ഷ്ട​പ്പെ​ട്ടു "
english_title: "Theft of books in Mehboola; The car of a non-resident Malayali was lost"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113171/theft-of-books-in-mehboola-the-car-of-a-non-resident-malayali-was-lost"
published_at: "2023-05-07T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64576c5be2d2c_CAR.jpg"
keywords: []
---

# മെ​ഹ​ബൂ​ല​യി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം; പ്രവാസി മ​ല​യാ​ളി​യു​ടെ കാ​ർ ന​ഷ്ട​പ്പെ​ട്ടു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** മെ​ഹ​ബൂ​ല​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യു​ടെ കാ​ർ ന​ഷ്ട​പ്പെ​ട്ട​ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ. ഈ ​മാ​സം ഒ​ന്നി​നാ​ണ് കാ​ർ ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഓ​ഫി​സി​ൽ പോ​കാ​നാ​യി ഇ​ദ്ദേ​ഹം കാ​ർ സ്റ്റാ​ർ​ട്ടു​ചെ​യ്തി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** മെ​ഹ​ബൂ​ല​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യു​ടെ കാ​ർ ന​ഷ്ട​പ്പെ​ട്ട​ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ. ഈ ​മാ​സം ഒ​ന്നി​നാ​ണ് കാ​ർ ന​ഷ്ട​പ്പെ​ട്ട​ത്. രാ​വി​ലെ ഓ​ഫി​സി​ൽ പോ​കാ​നാ​യി ഇ​ദ്ദേ​ഹം കാ​ർ സ്റ്റാ​ർ​ട്ടു​ചെ​യ്തി​രു​ന്നു.

അ​പ്പോ​ഴാ​ണ് ഭ​ക്ഷ​ണം എ​ടു​ത്തി​ല്ലെ​ന്ന് ഓ​ർ​ത്ത​ത്. തു​ട​ർ​ന്ന് ചാ​വി കാ​റി​ൽ​ത്ത​ന്നെ വെ​ച്ച് ഭ​ക്ഷ​ണ​മെ​ടു​ക്കാ​ൻ റൂ​മി​ൽ പോ​യി. ര​ണ്ടു​മി​നി​റ്റി​ന​കം മ​ട​ങ്ങി വ​ന്ന​പ്പോ​ൾ കാ​ർ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.കാ​റി​നു​സ​മീ​പം ഒ​രാ​ൾ എ​ത്തു​ന്ന​തും മോ​ഷ്ടി​ച്ച് പോ​കു​ന്ന​തും സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം ഫി​ന്റാ​സ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 2012 മോ​ഡ​ൽ ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ടൊ​യോ​ട്ട ക്രാ​സി കാ​റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചാ​വി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന എ​യ​ർ​ടാ​ഗ് മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​ടു​ത്തി​ടെ സ​മീ​പ​ത്തു​നി​ന്നും ബം​ഗാ​ളി​യു​ടെ പി​ക് അ​പ്പും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വാ​ഹ​നം റോ​ഡ​രി​കി​ൽ പാ​ർ​ക്കു​ചെ​യ്തു ന​മ​സ്ക​രി​ക്കാ​ൻ പ​ള്ളി​യി​ൽ ക​യ​റി​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. ഈ ​വാ​ഹ​ന​വും ഇ​തു​വ​രെ തി​രി​ച്ചു കി​ട്ടി​യി​ട്ടി​ല്ല. നേ​ര​ത്തെ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട​താ​യി താ​മ​സ​ക്കാ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113171/theft-of-books-in-mehboola-the-car-of-a-non-resident-malayali-was-lost)