---
title: "ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു "
english_title: "Expatriate Malayali died due to heart attack in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113268/expatriate-malayali-died-due-to-heart-attack-in-oman"
published_at: "2023-05-08T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64584fa6e0ee6_DEATH.jpg"
keywords: []
---

# ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു 

> **Lead Summary:** **മസ്​കത്ത്​: **തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി പൂവത്തിങ്കലിലെ കൈപറമ്പുകാരൻ ബാബു ആണ്​ ഒമാനിലെ ദാർസൈത്തിൽ മരിച്ചത്​.

## Article Content

**മസ്​കത്ത്​: **തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി പൂവത്തിങ്കലിലെ കൈപറമ്പുകാരൻ ബാബു ആണ്​ ഒമാനിലെ ദാർസൈത്തിൽ മരിച്ചത്​.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക്​ ​കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച പൂവത്തിങ്കൽ സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ബാബുവിന്റെ ഭാര്യ സുമ മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്​സാണ്​. പിതാവ്​: സാനി. മക്കൾ: അശോക, ഐശ്വര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113268/expatriate-malayali-died-due-to-heart-attack-in-oman)