---
title: "മക്കയിൽ സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു "
english_title: "A non-resident Malayali who arrived in Makkah on a visitor's visa died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113275/a-non-resident-malayali-who-arrived-in-makkah-on-a-visitors-visa-died"
published_at: "2023-05-08T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64585a8c5a709_DEATH.jpg"
keywords: []
---

# മക്കയിൽ സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **മക്ക: **സന്ദർശക വിസയിലെത്തിയ ആലപ്പുഴ സ്വദേശി മക്കയിൽമരിച്ചു. ആലപ്പുഴ അത്തിക്കാട്ട്കുളങ്ങര അബ്ദുല്ലത്തീഫ് ശൈഖ് മൊയ്തീൻ റാവുത്തർ ആണ് ശ്വാസതടസ്സത്തെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.

## Article Content

**മക്ക: **സന്ദർശക വിസയിലെത്തിയ ആലപ്പുഴ സ്വദേശി മക്കയിൽമരിച്ചു. ആലപ്പുഴ അത്തിക്കാട്ട്കുളങ്ങര അബ്ദുല്ലത്തീഫ് ശൈഖ് മൊയ്തീൻ റാവുത്തർ ആണ് ശ്വാസതടസ്സത്തെ തുടർന്ന് മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിൽ മരിച്ചത്.

മക്കയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ഫൗസിയയുടെ അടുത്തേക്ക് ഭാര്യ റുബീന ബീവിക്കൊപ്പം സന്ദർശക വിസയിൽ എത്തിയതായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിങ്‌ ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ: നിസിയ, ഫൗസിയ. മരുമക്കൾ: ഷമീർ (ത്വാഇഫ്), സാദത്ത് (അൽഅബീർ, മക്ക).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113275/a-non-resident-malayali-who-arrived-in-makkah-on-a-visitors-visa-died)