---
title: "‘നീ​റ്റ്’​​പ​രീ​ക്ഷ​; ഖ​ത്ത​റി​ൽ എ​ഴു​തി​യ​ത് 430 വി​ദ്യാ​ർ​ഥി​ക​ൾ "
english_title: "NEET Exam; Written by 430 students in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113312/neet-exam-written-by-430-students-in-qatar"
published_at: "2023-05-08T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64588c0f15ebf_neetqater.jpg"
keywords: []
---

# ‘നീ​റ്റ്’​​പ​രീ​ക്ഷ​; ഖ​ത്ത​റി​ൽ എ​ഴു​തി​യ​ത് 430 വി​ദ്യാ​ർ​ഥി​ക​ൾ 

> **Lead Summary:** **ദോ​ഹ: **ഞാ​യ​റാ​ഴ്ച ന​ട​ന്ന ‘നീ​റ്റ്’​​പ​രീ​ക്ഷ​യി​ൽ ഖ​ത്ത​റി​ൽ എ​ഴു​തി​യ​ത് 430 വി​ദ്യാ​ർ​ഥി​ക​ൾ.ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും നാ​ട്ടി​ൽ നി​ന്ന് അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലെ​ത്തി​യ​വ​രും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കേ​ന്ദ്ര​ത്തി​ലെ​ത്തി ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി.

## Article Content

**ദോ​ഹ: **ഞാ​യ​റാ​ഴ്ച ന​ട​ന്ന ‘നീ​റ്റ്’​​പ​രീ​ക്ഷ​യി​ൽ ഖ​ത്ത​റി​ൽ എ​ഴു​തി​യ​ത് 430 വി​ദ്യാ​ർ​ഥി​ക​ൾ.ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ​യും നാ​ട്ടി​ൽ നി​ന്ന് അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലെ​ത്തി​യ​വ​രും എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കേ​ന്ദ്ര​ത്തി​ലെ​ത്തി ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി.

രാ​വി​ലെ 8.30 മു​ത​ലാ​യി​രു​ന്നു ഗേ​റ്റു​ക​ൾ തു​റ​ന്ന് പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​തെ​ങ്കി​ലും എ​ട്ട് മ​ണി​യോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ളി​ന​രി​കി​ൽ ഇ​ടം പി​ടി​ച്ചു. പി​രി​മു​റു​ക്ക​ത്തോ​ടെ നി​ശ്ശ​ബ്ദ​മാ​യി സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പോ​ലെ​യാ​യി​രു​ന്നി​ല്ല തി​രി​കെ വ​ന്ന​ത്. ​പ​രീ​ക്ഷ​യെ കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ​ക്ക് സ​​മ്മി​ശ്ര​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

സു​വോ​ള​ജി​യും ബോ​ട്ട​ണി​യും അ​നാ​യാ​സ​മെ​ന്നാ​യി ചി​ല​രു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, ഫി​സി​ക്സും കെ​മി​സ്ട്രി​യും ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചെ​ന്ന് പ​രി​ത​പി​ച്ച​വ​രും ഏ​റെ. പ്ര​തീ​ക്ഷി​ച്ച​ത്ര വ​ല​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു കോ​ച്ചി​ങ്ങ് ക്ലാ​സു​ക​ളും മോ​ഡ​ൽ പ​രീ​ക്ഷ​ക​ളും ക​ഴി​ഞ്ഞ് ത​യാ​റെ​ടു​ത്ത​വ​രു​ടെ പ്ര​തി​ക​ര​ണം.

രാ​വി​ലെ 11.30 മു​ത​ൽ 2.50വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പ് ഗേ​റ്റ് തു​റ​ന്നു. ദേ​ഹ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കു​ട്ടി​ക​ളെ പ​രീ​ക്ഷാ ഹാ​ളു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൂ​ന്ന്​ മ​ണി​ക്കൂ​റും 20 മി​നി​റ്റും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ച്ച ഖ​ത്ത​റി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നീ​റ്റ് ന​ട​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ നൂ​റ് വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചു. ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ട്ടു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഞാ​യാ​റാ​ഴ്ച പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. യു.​എ.​ഇ​യി​ൽ ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ, ബ​ഹ്റൈ​ൻ (മ​നാ​മ), ഒ​മാ​ൻ (മ​സ്ക​ത്ത്), സൗ​ദി അ​റേ​ബ്യ (റി​യാ​ദ്), കു​വൈ​ത്ത് (കു​വൈ​ത്ത് സി​റ്റി) എ​ന്നി​വ​ട​ങ്ങ​ളി​ലും പ​രീ​ക്ഷാ കേ​ന്ദ്ര​മു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113312/neet-exam-written-by-430-students-in-qatar)