---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali youth died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113428/expatriate-malayali-youth-died-due-to-heart-attack"
published_at: "2023-05-08T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459090a3f3d2_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **മനാമ : **ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) ആണ് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്.

## Article Content

**മനാമ : **ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ കൃഷ്ണന്‍കുട്ടി (മനോജ്, 39) ആണ് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്.

ഏഴ് വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം മനാമ അല്‍ ഹാഷ്‍മി ഗോള്‍ഡ് സ്‍മിത്തില്‍ സ്വര്‍ണപ്പണി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസം 17ന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം വിണ്ടെടുത്തുകൊണ്ടിരിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. വിശ്വകല സാംസ്‍കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113428/expatriate-malayali-youth-died-due-to-heart-attack)