---
title: "സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി അപകടത്തിൽ മരിച്ചു "
english_title: "A Malayali who came to Qatar on a visitor visa died in an accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113447/a-malayali-who-came-to-qatar-on-a-visitor-visa-died-in-an-accident"
published_at: "2023-05-08T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645919779919d_deathqater.jpg"
keywords: []
---

# സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലയാളി അപകടത്തിൽ മരിച്ചു 

> **Lead Summary:** **ദോഹ: **സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അപകടത്തിൽ മരിച്ചു. ദാറുന്നജാത്ത് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജിയാണ്​ ദോഹയിൽ വാഹനം തട്ടിയുണ്ടായ അപകടത്തിൽ ഞായറാഴ്​ച രാത്രി മരിച്ചത്​.

## Article Content

**ദോഹ: **സന്ദർശക വിസയിൽ ഖത്തറിലെത്തിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അപകടത്തിൽ മരിച്ചു. ദാറുന്നജാത്ത് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കരുവാരക്കുണ്ട് പുന്നക്കാട് നെച്ചിക്കാടൻ ഇസ്ഹാഖ് ഹാജിയാണ്​ ദോഹയിൽ വാഹനം തട്ടിയുണ്ടായ അപകടത്തിൽ ഞായറാഴ്​ച രാത്രി മരിച്ചത്​.

ഒപ്പമുണ്ടായിരുന്ന ഭാര്യ സാറ പരിക്കുകളോടെ ദോഹ ഹമദ് ജനറൽ ആശുപത്രിയിലാണ്​. മകൾ സബിതയും പേരമകൾ ദിയയും നിസ്സാര പരിക്കുകളോടെ ഹമദ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മെട്രോ ഇറങ്ങി ഖത്തർ നാഷണൽ ലൈബ്രറിയിലേക്ക് നടന്നു പോകവേ, ലൈബ്രറിക്ക് മുമ്പിലെ പാർക്കിങ്​ ഏരിയയിൽ വെച്ചാണ്​ കാർ തട്ടിയത്​.ഇസ്ഹാഖ് ഹാജി തൽക്ഷണം മരണപ്പെട്ടു.

മറ്റു മക്കൾ: അൻവർ (ജിദ്ദ), ജലീൽ (ഓസ്ട്രേലിയ), ഷറഫുന്നിസ. മരുമക്കൾ: ഹുസൈൻ പാണ്ടിക്കാട്, ഫസീല, ഡാലിയ, സക്കീർഹുസൈൻ (ഖത്തർ). മാർച്ച്‌ 11 നാണ് ഇവർ ഹയ്യാ വഴി സന്ദർശനത്തിനായി ഖത്തറിലെത്തിയത്​. നടപടികൾ പൂർത്തിയാവുന്നതോടെ മയ്യിത്ത് നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113447/a-malayali-who-came-to-qatar-on-a-visitor-visa-died-in-an-accident)