---
title: "ബഹ്‌റൈനിൽ ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില 38 ​ഡിഗ്രി "
english_title: "It's getting hotter in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113448/its-getting-hotter-in-bahrain"
published_at: "2023-05-08T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64591ae554b1b_bahrain.jpg"
keywords: []
---

# ബഹ്‌റൈനിൽ ചൂട് കൂടുന്നു; ഏറ്റവും കൂടിയ താപനില 38 ​ഡിഗ്രി 

> **Lead Summary:** **മനാമ: **രാജ്യത്ത്​ ചൂട്​ കൂടുമെന്ന്​ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന്​ മുതലാണ് ചൂട്​ കാലാവസ്​ഥക്ക്​ തുടക്കമായത്. ഏറ്റവും കൂടിയ താപനില 38 ​ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും.

## Article Content

**മനാമ: **രാജ്യത്ത്​ ചൂട്​ കൂടുമെന്ന്​ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന്​ മുതലാണ് ചൂട്​ കാലാവസ്​ഥക്ക്​ തുടക്കമായത്. ഏറ്റവും കൂടിയ താപനില 38 ​ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും.

20 നോട്ടിക്​ മൈൽ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്​. തിരമാല മൂന്ന്​ മുതൽ അഞ്ച്​ അടി വരെ ഉയരാനുള്ള സാധ്യതയും കാണുന്നുണ്ട്​.

അടുത്ത രണ്ട്​ ദിവസങ്ങളിൽ താപനില 39 ഡിഗ്രിയിൽ കൂടാനും സാധ്യതയുണ്ടെന്നാണ്​ അറിയിപ്പ്​. ചിലപ്പോൾ ഇത്​ 40 ഡിഗ്രി കടന്നേക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113448/its-getting-hotter-in-bahrain)