---
title: " പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ അന്തരിച്ചു"
english_title: "Expatriate Malayali youth died in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113461/expatriate-malayali-youth-died-in-kuwait"
published_at: "2023-05-08T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64592587505ae_death.jpg"
keywords: []
---

#  പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ അന്തരിച്ചു. മാഹി അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ അന്തരിച്ചു. മാഹി അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ - റജിനാസ്. മക്കൾ - ഇലാൻ, അലിൻ, ഐസിൻ. സഹോദരങ്ങൾ - അനീല, അനൂഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113461/expatriate-malayali-youth-died-in-kuwait)