---
title: "കാ​ർ​ഗോ ശേ​ഷി ഇ​ര​ട്ടി​യാക്കാൻ ര​ണ്ടു ബോ​യി​ങ്​ 747-400 എ​ഫ് വി​മാ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ "
english_title: "Add two new Boeing 747-400F aircraft to double cargo capacity The authorities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113530/add-two-new-boeing-747-400f-aircraft-to-double-cargo-capacity-the-authorities"
published_at: "2023-05-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459df85cf368_EMIRATESSKYCARGO.jpg"
keywords: []
---

# കാ​ർ​ഗോ ശേ​ഷി ഇ​ര​ട്ടി​യാക്കാൻ ര​ണ്ടു ബോ​യി​ങ്​ 747-400 എ​ഫ് വി​മാ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ 

> **Lead Summary:** **ദു​ബൈ: **അ​ടു​ത്ത 10 വ​ർ​ഷ​ത്തി​ന​കം ശേ​ഷി ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കാ​ർ​ഗോ വി​ഭാ​ഗ​മാ​യ എ​മി​റേ​റ്റ്​​സ്​ സ്​​കൈ കാ​ർ​ഗോ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ബോ​യി​ങ്​ 747-400 എ​ഫ് വി​മാ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

## Article Content

**ദു​ബൈ: **അ​ടു​ത്ത 10 വ​ർ​ഷ​ത്തി​ന​കം ശേ​ഷി ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കാ​ർ​ഗോ വി​ഭാ​ഗ​മാ​യ എ​മി​റേ​റ്റ്​​സ്​ സ്​​കൈ കാ​ർ​ഗോ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ബോ​യി​ങ്​ 747-400 എ​ഫ് വി​മാ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

പു​തു​താ​യി 20 പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​കൂ​ടി കാ​ർ​ഗോ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​നും ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ കാ​ർ​ഗോ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്ന നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ പു​തു​താ​യി അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ചേ​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ആ​​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ കാ​ര​ണം മി​ക്ക ക​മ്പ​നി​ക​ളും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ മ​ടി കാ​ണി​ക്കു​മ്പോ​ഴും സ്​​കൈ കാ​ർ​ഗോ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ക​മ്പ​നി ഡി​വി​ഷ​ന​ൽ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ന​ബീ​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

വി​ദേ​ശ വ്യാ​പാ​രം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ദു​ബൈ​യു​ടെ പ​ദ്ധ​തി​ക​ളും ഗ​ൾ​ഫ്, പ​ശ്ചി​മേ​ഷ്യ, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​യും പ​രി​ഗ​ണി​ച്ചാ​ണ്​ എ​മി​റേ​റ്റ്​​സ്​ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ വി​മാ​ന​ങ്ങ​ൾ നി​ല​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ ഷി​കാ​ഗോ​യി​ലേ​ക്കും ആ​ഴ്ച​യി​ൽ ഒ​മ്പ​തു ത​വ​ണ ഹോ​ങ്കോ​ങ്ങി​ലേ​ക്കു​മാ​ണ്​ വി​ന്യ​സി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113530/add-two-new-boeing-747-400f-aircraft-to-double-cargo-capacity-the-authorities)