---
title: "ക്ലോറിൻ വാതക ചോർച്ച; തെക്കൻ ബാത്തിന ഗവ​ർണറ്റേിൽ 42 പേർക്ക്​ പരിക്കേറ്റു "
english_title: "Chlorine gas leakage; 42 people were injured in South Bathina Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113591/chlorine-gas-leakage-42-people-were-injured-in-south-bathina-governorate"
published_at: "2023-05-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a0d606e12b_gasleakage.jpg"
keywords: []
---

# ക്ലോറിൻ വാതക ചോർച്ച; തെക്കൻ ബാത്തിന ഗവ​ർണറ്റേിൽ 42 പേർക്ക്​ പരിക്കേറ്റു 

> **Lead Summary:** **മസ്കത്ത്​: **ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന്​ തെക്കൻ ബാത്തിന ഗവ​ർണറ്റേിൽ 42 പേർക്ക്​ പരിക്കേറ്റതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. പലരുടെയും നില ഗുരുതരമാണ്​​.

## Article Content

**മസ്കത്ത്​: **ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന്​ തെക്കൻ ബാത്തിന ഗവ​ർണറ്റേിൽ 42 പേർക്ക്​ പരിക്കേറ്റതായി സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. പലരുടെയും നില ഗുരുതരമാണ്​​.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) അപകടങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും വാതക ​ചോർച്ച തടയുകയും ചെയ്തു. ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്​ സി.ഡി.എ.എയുമായി ​ചേർന്ന് ​ അപകട സ്ഥലത്ത് നിന്ന് സിലിണ്ടർ നീക്കം ചെയ്തു.

ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113591/chlorine-gas-leakage-42-people-were-injured-in-south-bathina-governorate)