---
title: "ഇ-​പേ​​മെ​ന്‍റ്​; പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു "
english_title: "e-payment; The verification campaign continues"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113648/e-payment-the-verification-campaign-continues"
published_at: "2023-05-09T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a4dbb58671_epayment.jpg"
keywords: []
---

# ഇ-​പേ​​മെ​ന്‍റ്​; പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്​: **വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നാ​യി ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 78 വാ​ണി​ജ്യ സ്‌​റ്റോ​റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് സേ​വ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

## Article Content

**മ​സ്ക​ത്ത്​: **വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നാ​യി ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​രു​ന്നു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 78 വാ​ണി​ജ്യ സ്‌​റ്റോ​റു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് സേ​വ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഉ​​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഇ-​പേ​മെ​ന്‍റ്​ സേ​വ​നം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ട ഉ​ട​മ​ക​ൾ​ക്കാ​യി നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക്ര​യ​വി​ക്ര​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​സ്റ്റ​മ​ർ സ​ർ​വി​സ് മാ​നേ​ജ്‌​മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നി​വ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു പു​റ​മേ, പ​ണ​മി​ട​പാ​ടി​ലെ സു​ര​ക്ഷാ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ന്ന​തി​നും, സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മോ​ഷ​ണം, വ​ഞ്ച​ന, വ്യാ​ജ ബി​ല്ലി​ങ്​ എ​ന്നി​വ ത​ട​യ​ലും ഇ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളാ​ണ്. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2021ൽ ​ഇ​-​പേ​മെ​ന്‍റ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 63,000ത്തി​ല​ധി​ക​മാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 34 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 85,000ത്തി​ല​ധി​കം എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2022 ജ​നു​വ​രി​യി​ലാ​ണ്​ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധ​മാ​ക്കി തു​ട​ങ്ങി​യ​ത്​. ഇ​ത​നു​സ​രി​ച്ച് പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ-​പേ​​മെൻറ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​ക​ൾ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​ർ​ണം-​വെ​ള്ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, റ​സ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, പ​ച്ച​ക്ക​റി-​പ​ഴ​വ​ർ​ഗ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട​നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് ഇ-​പേ​മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.നി​ല​വി​ൽ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​ക​വും ഇ-​പേ​മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ഇ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​ത് ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113648/e-payment-the-verification-campaign-continues)