---
title: "മ​ദ്റ​സ-​പ്രീ സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു"
english_title: "Madrasah-preschool students honored"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113704/madrasah-preschool-students-honored"
published_at: "2023-05-09T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a8dfddad4e_madrasa.jpg"
keywords: []
---

# മ​ദ്റ​സ-​പ്രീ സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു

> **Lead Summary:** **മ​നാ​മ**: അ​ൽ ഹി​ദാ​യ മ​ല​യാ​ള വി​ഭാ​ഗം ഹി​ദ്ദ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ, പ്രീ-​സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രെ മ​ദ്റ​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ല്ല​ത്വീ​ഫ് അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും സ​മ്മാ​നി​ച്ചു.

## Article Content

**മ​നാ​മ**: അ​ൽ ഹി​ദാ​യ മ​ല​യാ​ള വി​ഭാ​ഗം ഹി​ദ്ദ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്റ​സ, പ്രീ-​സ്‌​കൂ​ൾ ജീ​വ​ന​ക്കാ​രെ മ​ദ്റ​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ല്ല​ത്വീ​ഫ് അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും സ​മ്മാ​നി​ച്ചു.

അ​ൽ ഹി​ദാ​യ സെ​ന്റ​റി​ന്റെ​യും മ​ദ്റ​സ പ്രീ ​സ്കൂ​ളി​ന്റെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ പ​റ്റി​യും മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് മ​ദ്റ​സ​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​യാ​തെ നോ​ക്കു​ന്ന​തി​നെ പ​റ്റി​യും മ​റ്റും അ​ധ്യ​ക്ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ, മ​ദ്റ​സ അ​ഡ്മി​ൻ, സെ​ന്റ​ർ മെ​യി​ന്റ​ന​ൻ​സ് സ്റ്റാ​ഫ്, പ്രീ ​സ്കൂ​ൾ കെ​യ​ർ ടേ​ക്ക​ർ എ​ന്നി​വ​ർ ആ​ദ​രം ഏ​റ്റു​വാ​ങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113704/madrasah-preschool-students-honored)