---
title: "ക്രൂ​സ്​ ക​പ്പ​ൽ സ​ലാ​ല​യി​ൽ; 918 വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം 1,377 യാ​ത്ര​ക്കാ​ർ "
english_title: "Cruise ship in Salalah; 1,377 passengers including 918 tourists"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113809/cruise-ship-in-salalah-1377-passengers-including-918-tourists"
published_at: "2023-05-10T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b4be60ed36_cruis.jpg"
keywords: []
---

# ക്രൂ​സ്​ ക​പ്പ​ൽ സ​ലാ​ല​യി​ൽ; 918 വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം 1,377 യാ​ത്ര​ക്കാ​ർ 

> **Lead Summary:** **മ​സ്ക​ത്ത്​:** 918 വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം 1,377 യാ​ത്ര​ക്കാ​രു​മാ​യി വൈ​ക്കി​ങ്​ മാ​ർ​സ്​ ക്രൂ​സ് ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തു​നി​ന്ന്​ സൗ​ദി​യി​ലെ ജി​ദ്ദ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ച്ച ക​പ്പ​ലാ​ണ്​ സ​ലാ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ട​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ ഊ​ഷ്​​മ​ള വ​ര​വേ​ൽ​പ്​ ന​ൽ​കി.

## Article Content

**മ​സ്ക​ത്ത്​:** 918 വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം 1,377 യാ​ത്ര​ക്കാ​രു​മാ​യി വൈ​ക്കി​ങ്​ മാ​ർ​സ്​ ക്രൂ​സ് ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തു​നി​ന്ന്​ സൗ​ദി​യി​ലെ ജി​ദ്ദ തു​റ​മു​ഖ​ത്തേ​ക്ക് തി​രി​ച്ച ക​പ്പ​ലാ​ണ്​ സ​ലാ​ല​യി​ൽ ന​ങ്കൂ​ര​മി​ട്ട​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ അ​ധി​കൃ​ത​ർ ഊ​ഷ്​​മ​ള വ​ര​വേ​ൽ​പ്​ ന​ൽ​കി.

സ​ഞ്ചാ​രി​ക​ൾ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ശ​സ്ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളും ബീ​ച്ചു​ക​ളും പ​ര​മ്പ​രാ​ഗ​ത ബ​സാ​റു​ക​ളും സ​ന്ദ​ർ​ശി​ച്ചു. ഈ ​വ​ർ​ഷം ഇ​തി​ന​കം നി​ര​വ​ധി ക്രൂ​സ്​ ക​പ്പ​ലു​ക​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തി​യ​ത്.

ക്രൂ​സു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ 439 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ 746 യാ​ത്ര​ക്കാ​രു​മാ​യി മ​റ്റൊ​രും ക്രൂ​സ്​ ക​പ്പ​ലും സ​ലാ​ല​യി​ലെ​ത്തി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113809/cruise-ship-in-salalah-1377-passengers-including-918-tourists)