---
title: "ഖോർഫുഖാൻ ബോട്ടപകടം; പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു "
english_title: "Khorfukhan boat accident; The injured Malayali student died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113854/khorfukhan-boat-accident-the-injured-malayali-student-died"
published_at: "2023-05-10T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b6d9ae4ae9_death.jpg"
keywords: []
---

# ഖോർഫുഖാൻ ബോട്ടപകടം; പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു 

> **Lead Summary:** **ദുബൈ: **ഖോർഫുക്കാനിൽ പെരുന്നാൾ ദിവസമുണ്ടായ ബോട്ട്​ അപകടത്തിൽ പരിക്കേറ്റ ഏഴ്​ വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകൻ പ്രണവാണ്​ മരിച്ചത്​.

## Article Content

**ദുബൈ: **ഖോർഫുക്കാനിൽ പെരുന്നാൾ ദിവസമുണ്ടായ ബോട്ട്​ അപകടത്തിൽ പരിക്കേറ്റ ഏഴ്​ വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകൻ പ്രണവാണ്​ മരിച്ചത്​.

നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലും (38) അപകടത്തിൽ മരിച്ചിരുന്നു. ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

18 പേർ ബോട്ടിലുണ്ടായിരുന്നു. അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രണവ്​​. അബൂദബിയിൽ രണ്ടാം ക്ലാസ്​ വിദ്യാർഥിയായിരുന്നു. ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ് അറിയിച്ചിരുന്നു. ബോട്ട്​ ഓപറേറ്ററെ അറസ്റ്റ്​ ചെയ്യുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113854/khorfukhan-boat-accident-the-injured-malayali-student-died)