---
title: "ഏ​ഷ്യ​ൻ പു​രു​ഷ ക്ല​ബ്; വോ​ളി​ബാ​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ"
english_title: "Asian Men's Club; Volleyball from Sunday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113878/asian-mens-club-volleyball-from-sunday"
published_at: "2023-05-10T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b7ca0d749a_baharin.jpg"
keywords: []
---

# ഏ​ഷ്യ​ൻ പു​രു​ഷ ക്ല​ബ്; വോ​ളി​ബാ​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ

> **Lead Summary:** **മ​നാ​മ: **ഏ​ഷ്യ​ൻ പു​രു​ഷ ക്ല​ബ് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ഞാ​യ​റാ​ഴ്ച ബ​ഹ്റൈ​നി​ൽ തു​ട​ങ്ങും. ബ​ഹ്‌​റൈ​ൻ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നും (ബി.​വി.​എ) ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും (എ.​വി.​സി) സം​യു​ക്ത​മാ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്റെ 23ാം എ​ഡി​ഷ​നാ​ണി​ത്. മൊ​ത്തം 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ൽ അ​ഹ്‌​ലി ക്ല​ബ് രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യും.

## Article Content

**മ​നാ​മ: **ഏ​ഷ്യ​ൻ പു​രു​ഷ ക്ല​ബ് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ഞാ​യ​റാ​ഴ്ച ബ​ഹ്റൈ​നി​ൽ തു​ട​ങ്ങും. ബ​ഹ്‌​റൈ​ൻ വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നും (ബി.​വി.​എ) ഏ​ഷ്യ​ൻ വോ​ളി​ബാ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​നും (എ.​വി.​സി) സം​യു​ക്ത​മാ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്റെ 23ാം എ​ഡി​ഷ​നാ​ണി​ത്. മൊ​ത്തം 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ൽ അ​ഹ്‌​ലി ക്ല​ബ് രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യും.

ബ്ര​സീ​ൽ താ​രം ഗ​ബ്രി​യേ​ൽ ഡ ​സി​ൽ​വ, ഇ​റ്റാ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ യൂ​സ​ഫാ​നി ഹെ​ർ​ണാ​ണ്ട​സ്, ഡേ​വി​ഡ് സൈ​ത എ​ന്നി​വ​രു​മാ​യി ടീം ​ക​രാ​ർ ഒ​പ്പു​വെ​ച്ചു.ഡ ​സി​ൽ​വ ബ്ര​സീ​ലി​യ​ൻ, ട​ർ​ക്കി​ഷ്, ഫ്ര​ഞ്ച് ലീ​ഗു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ഹെ​ർ​ണാ​ണ്ട​സ് സ്പെ​യി​ൻ, ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ, ബെ​ല​റൂ​സ്, ഈ​ജി​പ്ത്, സൗ​ദി, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. ഡേ​വി​ഡ് സൈ​ത വേ​ൾ​ഡ് ലീ​ഗ്, യൂ​റോ​പ്യ​ൻ ലീ​ഗ്, ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ, ഖ​ത്ത​ർ ലീ​ഗു​ക​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

മൂ​ന്നു ക​ളി​ക്കാ​രും നാ​ളെ ബ​ഹ്‌​റൈ​നി​ലെ​ത്തി പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 2007ലെ ​ചാ​മ്പ്യ​ൻ​ഷി​പ്പും ബ​ഹ്‌​റൈ​നി​ലാ​ണ് ന​ട​ന്ന​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ഡി​സം​ബ​ർ ആ​റു മു​ത​ൽ 10 വ​രെ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന വോ​ളി​ബാ​ൾ മെ​ൻ​സ് ക്ല​ബ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​ത നേ​ടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113878/asian-mens-club-volleyball-from-sunday)