---
title: "പേ​രു​മാ​റ്റി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പി​ടി​കൂ​ടി"
english_title: "Man arrested for trying to enter state by changing name"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113883/man-arrested-for-trying-to-enter-state-by-changing-name"
published_at: "2023-05-10T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b7eaeba82f_kuwait.jpg"
keywords: []
---

# പേ​രു​മാ​റ്റി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പി​ടി​കൂ​ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ പേ​രി​ൽ മാ​റ്റം വ​രു​ത്തി കു​വൈ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. ഏ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കു​വൈ​ത്തി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​യാ​ൾ​ക്ക് വി​ല​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ പേ​രി​ൽ മാ​റ്റം വ​രു​ത്തി കു​വൈ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. ഏ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കു​വൈ​ത്തി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​യാ​ൾ​ക്ക് വി​ല​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, പേ​രി​ൽ ചി​ല പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം പു​തി​യ തൊ​ഴി​ൽ വി​സ​യി​ൽ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ര​ല​ട​യാ​ള പ്ര​ക്രി​യ​യി​ൽ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. പാ​സ്‌​പോ​ർ​ട്ട് കൗ​ണ്ട​റി​ൽ നി​ന്ന് മ​റ്റു അ​ധി​കാ​രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ട്രാ​ൻ​സി​റ്റ് ഹാ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​കാ​തെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി അ​ൽ റാ​യി ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​യാ​ൾ വ​ന്നി​ട​ത്തേ​ക്ക് നാ​ടു​ക​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113883/man-arrested-for-trying-to-enter-state-by-changing-name)