---
title: "പ്രവാസി നിയമലംഘകര്‍ക്കെതിരെ നടപടി ; വ്യാജ ഡോക്ടര്‍ ഉള്‍പ്പെടെ കുവൈറ്റിൽ പിടിയില്‍"
english_title: "Action against expatriate violators; Fake doctor arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113915/action-against-expatriate-violators-fake-doctor-arrested-in-kuwait"
published_at: "2023-05-10T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba39c80282_kuwait_.jpg"
keywords: []
---

# പ്രവാസി നിയമലംഘകര്‍ക്കെതിരെ നടപടി ; വ്യാജ ഡോക്ടര്‍ ഉള്‍പ്പെടെ കുവൈറ്റിൽ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി**: കവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായുള്ള പരിശോധനകള്‍ കര്‍ശനമാക്കി. മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 16 പ്രവാസികള്‍ അറസ്റ്റിലായിരിക്കുകയാണ്. സലൂണുകളിലും മെഡിക്കല്‍ ക്ലിനിക്കുകളിലും നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും ഉള്ളത് . മുബാറക് അല്‍ കബീറില്‍ ഗാര്‍ഹിക തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്ക് നിയമിച്ചിരുന്ന ഒരു ഓഫീസും പരിശോധനയില്‍ കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി**: കവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായുള്ള പരിശോധനകള്‍ കര്‍ശനമാക്കി. മൂന്ന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 16 പ്രവാസികള്‍ അറസ്റ്റിലായിരിക്കുകയാണ്. സലൂണുകളിലും മെഡിക്കല്‍ ക്ലിനിക്കുകളിലും നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും ഉള്ളത് . മുബാറക് അല്‍ കബീറില്‍ ഗാര്‍ഹിക തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിക്ക് നിയമിച്ചിരുന്ന ഒരു ഓഫീസും പരിശോധനയില്‍ കണ്ടെത്തി.

ഇവിടെ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. മെഡിക്കല്‍ ക്ലിനിക്കുകളിലും സലൂണുകളിലുമാണ് പ്രധാനമായും പരിശോധനകള്‍ നടന്നത്. തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. കൂടാതെ ലൈസന്‍സില്ലാതെ ചികിത്സ നടത്തിയിരുന്ന ഒരു വ്യാജ ഡോക്ടറും ഇങ്ങനെ പിടിയിലായി. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച 14 പ്രവാസികളെയും അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113915/action-against-expatriate-violators-fake-doctor-arrested-in-kuwait)