---
title: "വി​ഷ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു"
english_title: "Poison Control Center inaugurated by Health Minister-new"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114051/poison-control-center-inaugurated-by-health-minister"
published_at: "2023-05-11T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c9775b5dfb_kuwait.jpg"
keywords: []
---

# വി​ഷ നി​യ​ന്ത്ര​ണ കേ​ന്ദ്രം ആ​രോ​ഗ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**: വി​ഷ​ബാ​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ‘സെ​ന്റ​ർ ഫോ​ർ പോ​യി​സ​ൺ ക​ൺ​ട്രോ​ൾ’ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഷ​ബാ​ധ​യേ​റ്റ കേ​സു​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ, ഉ​പ​ദേ​ശ​ങ്ങ​ളും ചി​കി​ത്സാ പ​ദ്ധ​തി​ക​ളും ന​ൽ​ക​ൽ, വി​ഷ പ​ദാ​ർ​ഥ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​ച്ച്പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നി​വ പു​തി​യ സെ​ന്റ​ർ വ​ഴി കൈ​കാ​ര്യം ചെ​യ്യും.

## Article Content

**കു​വൈ​ത്ത് സി​റ്റി**: വി​ഷ​ബാ​ധ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ‘സെ​ന്റ​ർ ഫോ​ർ പോ​യി​സ​ൺ ക​ൺ​ട്രോ​ൾ’ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഷ​ബാ​ധ​യേ​റ്റ കേ​സു​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ, ഉ​പ​ദേ​ശ​ങ്ങ​ളും ചി​കി​ത്സാ പ​ദ്ധ​തി​ക​ളും ന​ൽ​ക​ൽ, വി​ഷ പ​ദാ​ർ​ഥ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​ച്ച്പ്ര​വ​ർ​ത്തി​ക്ക​ൽ എ​ന്നി​വ പു​തി​യ സെ​ന്റ​ർ വ​ഴി കൈ​കാ​ര്യം ചെ​യ്യും.

വി​ഷ​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, വി​ഷ​ബാ​ധ കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ക, വി​ഷ പ​ദാ​ർ​ഥ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ക്കു​ക, മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്നി​വ​യി​ൽ കേ​ന്ദ്രം ശ്ര​ദ്ധ ന​ൽ​കു​മെ​ന്ന് സെ​ന്റ​ർ മേ​ധാ​വി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ ഔ​മി വ്യ​ക്ത​മാ​ക്കി.

പോ​ഷ​കാ​ഹാ​ര സ​പ്ലി​മെ​ന്റു​ക​ൾ, മ​രു​ന്നു​ക​ൾ, രാ​സ​വ​സ്തു​ക്ക​ൾ, മ​യ​ക്കു​മ​രു​ന്ന്, വി​ഷ​പ്പു​ക, ഭ​ക്ഷ​ണ​ങ്ങ​ൾ, ജൈ​വ അ​ല്ലെ​ങ്കി​ൽ റേ​ഡി​യോ ആ​ക്ടീ​വ് വി​ഷ​വ​സ്തു​ക്ക​ൾ, ഹെ​വി മെ​റ്റ​ൽ ടോ​ക്‌​സി​നു​ക​ൾ എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന വി​ഷ​ബാ​ധ കേ​സു​ക​ളും കേ​ന്ദ്രം കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും ഡോ.​അ​ൽ ഔ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​സ്യ​ങ്ങ​ൾ, വി​ഷ കൂ​ൺ, പാ​മ്പു​ക​ടി, തേ​ളു​ക​ൾ, സ​മു​ദ്ര​ജീ​വി​ക​ൾ എ​ന്നി​വ​യു​ടെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന വി​ഷ കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114051/poison-control-center-inaugurated-by-health-minister)