---
title: "എ.ബി.സി കാർഗോ സെൻഡ് ൻ ഡ്രൈവ്, ആദ്യഘട്ട നറുക്കെടുപ്പ് നാളെ"
english_title: "ABC Cargo Send n Drive, first phase draw tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114269/abc-cargo-send-n-drive-first-phase-draw-tomorrow"
published_at: "2023-05-12T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645de96ab954c_saudi.jpg"
keywords: []
---

# എ.ബി.സി കാർഗോ സെൻഡ് ൻ ഡ്രൈവ്, ആദ്യഘട്ട നറുക്കെടുപ്പ് നാളെ

> **Lead Summary:** **റിയാദ്:** എ.ബി.സി കാർഗോ 'സെൻഡ് ൻ ഡ്രൈവ് സീസൺ ടു' ന്റെ ആദ്യഘട്ട നറുക്കെടുപ്പ് നാളെ (വെള്ളി) റിയാദിലെ എ.ബി.സി കാർഗോ കോർപ്പറേറ്റ് ഓഫീസിൽ നടക്കും. 25 ആം വാർഷികത്തോടനുബന്ധിച്ച് എ.ബി.സി കാർഗോ സംഘടിപ്പിച്ച 'സെൻഡ് ൻ ഡ്രൈവ്' സീസൺ രണ്ടിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി വൻ ജനത്തിരക്കാണ് എ.ബി.സി കാർഗോയുടെ ബ്രാഞ്ചുകളിൽ അനുഭവപ്പെടുന്നത്.

## Article Content

**റിയാദ്:** എ.ബി.സി കാർഗോ 'സെൻഡ് ൻ ഡ്രൈവ് സീസൺ ടു' ന്റെ ആദ്യഘട്ട നറുക്കെടുപ്പ് നാളെ (വെള്ളി) റിയാദിലെ എ.ബി.സി കാർഗോ കോർപ്പറേറ്റ് ഓഫീസിൽ നടക്കും. 25 ആം വാർഷികത്തോടനുബന്ധിച്ച് എ.ബി.സി കാർഗോ സംഘടിപ്പിച്ച 'സെൻഡ് ൻ ഡ്രൈവ്' സീസൺ രണ്ടിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി വൻ ജനത്തിരക്കാണ് എ.ബി.സി കാർഗോയുടെ ബ്രാഞ്ചുകളിൽ അനുഭവപ്പെടുന്നത്.

നാളെ നടക്കുന്ന ആദ്യഘട്ട നറുക്കെടുപ്പിലൂടെ രണ്ട് ടൊയോട്ട കൊറോള കാറുകളും 250 സ്വർണനാണയങ്ങളും 500 മറ്റു സമ്മാനങ്ങളും ഭാഗ്യശാലികൾക്ക് വിതരണം ചെയ്യും. രാത്രി ഒമ്പത് മണിക്ക് ഫറസ്ദഖ് സ്ട്രീറ്റിലെ എ.ബി.സി കാർഗോ കോർപറേറ്റ് ഓഫീസിൽ നടക്കുന്ന നറുക്കെടുപ്പിൽ സൗദി ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും വിശിഷ്ടാതിഥികളും പങ്കെടുക്കും.

ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും കലാ, കായിക രംഗത്തും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങൾ നടത്തി മുന്നിൽ നിൽക്കുന്ന എ.ബി.സി കാർഗോയുടെ കഴിഞ്ഞകാല ഓഫറുകൾക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിച്ച വൻ പ്രതികരണമാണ് സെൻഡ് ആൻഡ് ഡ്രൈവിലേക്ക് നയിച്ചതെന്ന് ചെയർമാൻ ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. സെൻഡ് ൻ ഡ്രൈവ് സീസൺ ടു വിന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലൈ ഏഴിന്ന് നടക്കും.

ഇതിൽ ഒരു ടൊയോട്ട കൊറോള കാറും 250 സ്വർണനാണയങ്ങളും 500 മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. പ്രമുഖ കാർഗോ കമ്പനിയായ എ.ബി.സിയുടെ സഊദിയിലെ ബ്രാഞ്ചുകളിൽ മാത്രമാണ് സെൻഡ് ൻ ഡ്രൈവ് ലഭ്യമാവുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114269/abc-cargo-send-n-drive-first-phase-draw-tomorrow)