---
title: "മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​ൽനി​ന്ന് 80 മി​ല്യ​ൺ ഡോ​ള​റി​ന്റെ ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു "
english_title: "Heroin worth $80 million seized from fishing boat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114360/heroin-worth-80-million-seized-from-fishing-boat"
published_at: "2023-05-12T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e30985090b_Heroin_.jpg"
keywords: []
---

# മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​ൽനി​ന്ന് 80 മി​ല്യ​ൺ ഡോ​ള​റി​ന്റെ ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു 

> **Lead Summary:** **മ​നാ​മ: **ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​ൽ നി​ന്ന് 80 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു. യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ഈ​യാ​ഴ്ച ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.

## Article Content

**മ​നാ​മ: **ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​ൽ നി​ന്ന് 80 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്തു. യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ഈ​യാ​ഴ്ച ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.

യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ഗ്ലെ​ൻ ഹാ​രി​സ് ക​പ്പ​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സം​യോ​ജി​ത ടാ​സ്‌​ക് ഫോ​ഴ്‌​സാ​യ സി.​ടി.​എ​ഫ് 150-ന്റെ ​പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​റാ​നി​ലെ ചാ​ഹ് ബ​ഹാ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​താ​ണ് മ​ൽ​സ്യ​ബ​ന്ധ​ന​ക്ക​പ്പ​ലെ​ന്ന് യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

1964 കി​ലോ ഹെ​റോ​യി​നാ​ണ് ക​പ്പ​ലി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ദി​വ​സം മു​മ്പ് ഇ​തേ തു​റ​മു​ഖ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട മ​റ്റൊ​രു മ​ത്സ്യ​ബ​ന്ധ​ന ക​പ്പ​ലി​ൽ നി​ന്ന് 30 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന മെ​താം​ഫെ​റ്റാ​മൈ​നും ഹെ​റോ​യി​നും ഗ്ലെ​ൻ ഹാ​രി​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

580 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മൈ​നും 35 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​ണ് അ​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ഹു​രാ​ഷ്ട്ര നാ​വി​ക കൂ​ട്ടാ​യ്മ​മാ​യ ക​മ്പൈ​ൻ​ഡ് മാ​രി​ടൈം ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ച നാ​ല് ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ൽ ഒ​ന്നാ​ണ് സി.​ടി.​എ​ഫ് 150. 2023-ൽ 250 ​മി​ല്ല്യ​ൺ ഡോ​ള​റി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ മ​യ​ക്കു​മ​രു​ന്ന് സി.​ടി.​എ​ഫ് 150 പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114360/heroin-worth-80-million-seized-from-fishing-boat)