---
title: "ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു "
english_title: "Malayali driver dies after tanker lorry accident in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114364/malayali-driver-dies-after-tanker-lorry-accident-in-oman"
published_at: "2023-05-12T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e34872dc62_death.jpg"
keywords: []
---

# ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു 

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയില്‍ ടി. തമ്പി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയില്‍ ടി. തമ്പി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.

മസ്‍കത്തിലെ ദുകം പൊലീസ് സ്റ്റേഷന് സമീപം തമ്പി ഓടിച്ചിരുന്ന ടാങ്കര്‍ ലോറി മറിയുകയായിരുന്നു. വര്‍ഷങ്ങളായി പ്രവാസിയായിരുന്ന തമ്പനി ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.

ഭാര്യ - ഗീത തമ്പി. മക്കള്‍ - വിഷ്‍ണു തമ്പി, അഞ്ജു തമ്പി. മരുമകന്‍ - ഹരി (മസ്‍കത്ത്). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114364/malayali-driver-dies-after-tanker-lorry-accident-in-oman)