---
title: "ജിദ്ദ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ "
english_title: "Huge fire in Jeddah Souq Sawariq"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114372/huge-fire-in-jeddah-souq-sawariq"
published_at: "2023-05-12T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e44894427e_agnibatha.jpg"
keywords: []
---

# ജിദ്ദ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ 

> **Lead Summary:** **ജിദ്ദ: **ജിദ്ദയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രമുഖ സൂഖുകളിലൊന്നായ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച രാത്രിയാണ് സ്ഥലത്തെ നിരവധി കടകളിൽ തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്.

## Article Content

**ജിദ്ദ: **ജിദ്ദയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രമുഖ സൂഖുകളിലൊന്നായ സൂഖ് സവാരീഖിൽ വൻ അഗ്നിബാധ. വ്യാഴാഴ്ച രാത്രിയാണ് സ്ഥലത്തെ നിരവധി കടകളിൽ തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്.

അഗ്നിശമന സേനയുടെ 30ഓളം വാഹനങ്ങൾ തീ അണക്കാൻ സ്ഥലത്തെത്തിയിരുന്നു. ജിദ്ദയിലെ സിവിൽ ഡിഫൻസ് സംഘം സൂഖ് സവാരീഖിലെ തീപിടിത്തം അണച്ചതായും ആർക്കും പരിക്കില്ലെന്നും സ്ഥലത്ത് ശീതീകരണ പ്രവർത്തനങ്ങൾ തുടരുന്നതായും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ട്വിറ്ററിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114372/huge-fire-in-jeddah-souq-sawariq)