---
title: "തമിഴ്നാട് സ്വദേശിയായ യുവാവ് സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ"
english_title: "A young man from Tamil Nadu hanged himself in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114377/a-young-man-from-tamil-nadu-hanged-himself-in-saudi-arabia"
published_at: "2023-05-12T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e48ca32bbc_thamilnadu.jpg"
keywords: []
---

# തമിഴ്നാട് സ്വദേശിയായ യുവാവ് സൗദിയിൽ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **അബഹ: **തമിഴ്നാട് സ്വദേശിയായ യുവാവിനെ ബിഷയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി സരൻ കുമാർ ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം സൗദിയിലെത്തിയത്. പിതാവിനൊപ്പം താമസമാക്കിയിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു.

## Article Content

**അബഹ: **തമിഴ്നാട് സ്വദേശിയായ യുവാവിനെ ബിഷയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശങ്കരപുരം കള്ളകുറച്ചി വെളിപ്പുറം സ്വദേശി സരൻ കുമാർ ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം സൗദിയിലെത്തിയത്. പിതാവിനൊപ്പം താമസമാക്കിയിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു.

പിതാവ് രാവിലെ ആഹാരം തയാറാക്കി നൽകിയ ശേഷം ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ ജിദ്ദ കോൺസുലേറ്റ് സേവന വിഭാഗം അംഗമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടി രംഗത്തുണ്ട്. പെരിയായിയാണ് സരൻ കുമാറിന്റെ മാതാവ്. രണ്ട്സഹോദരിമാർ ഉണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114377/a-young-man-from-tamil-nadu-hanged-himself-in-saudi-arabia)