---
title: "അബുദാബിയിൽ കാര്‍ അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, 3 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ "
english_title: "Car accident in Abu Dhabi; Tragedy ends for couple, 3-year-old in critical condition"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114406/car-accident-in-abu-dhabi-tragedy-ends-for-couple-3-year-old-in-critical-condition"
published_at: "2023-05-12T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e6b98aaf8a_accident.jpg"
keywords: []
---

# അബുദാബിയിൽ കാര്‍ അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, 3 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ 

> **Lead Summary:** **അബുദാബി: **അല്‍ ഐനിലുണ്ടായ കാര്‍ അപകടത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ മരിച്ചു. ഇവരുടെ മൂന്ന് വയസായ മകന് ഗുരുതര പരിക്കുകളുണ്ട്.

## Article Content

**അബുദാബി: **അല്‍ ഐനിലുണ്ടായ കാര്‍ അപകടത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ മരിച്ചു. ഇവരുടെ മൂന്ന് വയസായ മകന് ഗുരുതര പരിക്കുകളുണ്ട്.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. അല്‍ ഐനില്‍ നിന്ന് ദുബൈയിലേക്ക് പോയ ഭാര്യയും ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഒരു ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പിന്നീട് നാട്ടില്‍ സംസ്‍കരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരനായ കുട്ടി ഇപ്പോഴും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ആരോഗ്യ നില ഭദ്രമായ ശേഷം ബന്ധുക്കളുടെ അടുത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114406/car-accident-in-abu-dhabi-tragedy-ends-for-couple-3-year-old-in-critical-condition)