പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി ഭാരവാഹിയുമായ കോഴിക്കോട് സ്വദേശി മരിച്ചു

പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി ഭാരവാഹിയുമായ കോഴിക്കോട് സ്വദേശി മരിച്ചു
Nov 18, 2021 02:18 PM | By Shalu Priya

റിയാദ് : കെ.എം.സി.സി(KMCC) ഭാരവാഹിയും റിയാദില്‍(Riyadh) ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉമര്‍ മീഞ്ചന്ത ഹൃദയാഘാതം(heart attack) മൂലം മരിച്ചു.

കെ.എം.സി.സി കോഴിക്കോട്(Kozhikode) ജില്ലാ വൈസ് പ്രസിഡന്റും കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശിയുമായ ഉമര്‍ പുതിയടത്ത് (54) ആണ് ഇന്നലെ രാത്രിയില്‍ റിയാദിലെ ആശുപത്രിയില്‍ മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയിലും പിന്നീട് കിങ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. 25 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം റിയാദ് സുലൈയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

റിയാദ് കെ.എം.സി.സി, സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി), പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്ക എന്നിവയുടെ പ്രവര്‍ത്തകനാണ്. ഭാര്യ: സമീന. മക്കള്‍: ഫര്‍ഹാന, ആദില്‍, നബ്ഹാന്‍, ആയിശ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൊയ്തീന്‍ കുട്ടി തെന്നല, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.

An expatriate charity worker and KMCC office bearer died of a heart attack

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories