---
title: "വി​മാ​ന​യാ​ത്ര ദു​രി​തം; പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ഫോ​ക്ക് "
english_title: "Immediate action to end miseries of migrant pilgrims People want to take it"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114441/immediate-action-to-end-miseries-of-migrant-pilgrims-people-want-to-take-it"
published_at: "2023-05-13T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f021daad86_FLIGHT.jpg"
keywords: []
---

# വി​മാ​ന​യാ​ത്ര ദു​രി​തം; പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് ഫോ​ക്ക് 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഫ്ര​ൻ​ഡ്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഫ്ര​ൻ​ഡ്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ചി​ല സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത് പ്ര​വാ​സി​ക​​ൾ​ക്ക് പ്ര​യാ​സം തീ​ർ​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​മാ​നം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​ത് ക​ണ്ണൂ​രി​ലേ​ക്ക് ടി​ക്ക​റ്റ് ചാ​ർ​ജ് വ​ർ​ധ​ന​ക്കും മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട നി​ല​യി​ലും എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി, വ്യോ​മ​യാ​ന മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ക​ത്ത​യ​ച്ച​താ​യി ഫോ​ക്ക് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114441/immediate-action-to-end-miseries-of-migrant-pilgrims-people-want-to-take-it)