---
title: "സു​ഡാ​ൻ പൗരന്മാർക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വിസ നീട്ടിനൽകി; ഒമാന്​ അഭിനന്ദനവുമായി സുഡാൻ എംബസി "
english_title: "Sudan Embassy congratulates Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114489/sudan-embassy-congratulates-oman"
published_at: "2023-05-13T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f2b369b08d_OMAN.jpg"
keywords: []
---

# സു​ഡാ​ൻ പൗരന്മാർക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വിസ നീട്ടിനൽകി; ഒമാന്​ അഭിനന്ദനവുമായി സുഡാൻ എംബസി 

> **Lead Summary:** **മ​സ്ക​ത്ത്​: **സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന സു​ഡാ​ൻ പൗ​ര​ൻ​മാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​സ നീ​ട്ടി​ന​ൽ​കി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന്​ ​ഒ​മാ​നി​ലെ സു​ഡാ​ൻ എം​ബ​സി അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **സു​ൽ​ത്താ​നേ​റ്റി​ൽ താ​മ​സി​ക്കു​ന്ന സു​ഡാ​ൻ പൗ​ര​ൻ​മാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​സ നീ​ട്ടി​ന​ൽ​കി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന്​ ​ഒ​മാ​നി​ലെ സു​ഡാ​ൻ എം​ബ​സി അ​റി​യി​ച്ചു.

സു​ഡാ​ൻ എം​ബ​സി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ ഒ​മാ​ൻ അ​ധി​കൃ​ത​ർ സു​ഡാ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ലെ സു​ഡാ​നി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​ൻ എം​ബ​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സു​ഡാ​​നി​ൽ നി​ല​വി​ലെ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ ഒ​മാ​നി അ​ധി​കാ​രി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114489/sudan-embassy-congratulates-oman)