---
title: "ഉമ്മുൽഖുവൈനിലെ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു"
english_title: "The eruption at Umm al-Khuwain; The injured Malayali died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114533/the-eruption-at-umm-al-khuwain-the-injured-malayali-died"
published_at: "2023-05-13T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f4dd5daab2_u_a_e.jpg"
keywords: []
---

# ഉമ്മുൽഖുവൈനിലെ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു

> **Lead Summary:** **ഉമ്മുൽഖുവൈൻ (യു.എ.ഇ): **വാഹന വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ്​ മരിച്ചത്​. കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു.

## Article Content

**ഉമ്മുൽഖുവൈൻ (യു.എ.ഇ): **വാഹന വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്ന് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ്​ മരിച്ചത്​. കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു.

ബംഗ്ലാദേശ്​ സ്വദേശി നൂർ ആലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്​ലാൻഡ് ഓട്ടോഗാരേജിലാണ് അപകടം. ഗുരുതര പരിക്കേറ്റ ഇബ്രാഹിം ഉമ്മുൽ ഖുവൈൻ ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. മോഹൻലാൽ എന്നയാൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇന്ത്യൻ അസോസിയേഷന്‍റെയും കെ.എം.സി.സിയുടെയും പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114533/the-eruption-at-umm-al-khuwain-the-injured-malayali-died)