---
title: "മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലംഘനം; 30ൽ ​അ​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​കൾ അറസ്റ്റിൽ"
english_title: "Violation of fisheries regulations; More than 30 foreign businessmen arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114669/violation-of-fisheries-regulations-more-than-30-foreign-businessmen-arrested"
published_at: "2023-05-14T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460753912b2a_fisherarrest.jpg"
keywords: []
---

# മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലംഘനം; 30ൽ ​അ​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​കൾ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്​:** മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 30ൽ ​അ​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​ത്ത ഏ​ഴ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​:** മ​ത്സ്യ​ബ​ന്ധ​ന നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 30ൽ ​അ​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. ലൈ​സ​ൻ​സി​ല്ലാ​ത്ത ഏ​ഴ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​നി​ന്ന്​ 24​ പേ​രെ​യും ദു​ക​മി​ൽ​നി​ന്ന്​ 12 തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം, ​ദു​ക​മി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114669/violation-of-fisheries-regulations-more-than-30-foreign-businessmen-arrested)