---
title: "മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവൽ; ആഘോഷങ്ങള്‍ക്ക്​ നിറംപകരാന്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ "
english_title: "Mother of the Nation Festival; From 24th December to 1st January to add color to the celebrations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114673/mother-of-the-nation-festival-from-24th-december-to-1st-january-to-add-color-to-the-celebrations"
published_at: "2023-05-14T11:31:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64607964f0fa4_motherofthenation.jpg"
keywords: []
---

# മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവൽ; ആഘോഷങ്ങള്‍ക്ക്​ നിറംപകരാന്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ 

> **Lead Summary:** **അബൂദബി: ****[.]**[in ]സകുടുംബവും അല്ലാതെയും അവധി ചെലവിടുന്ന ആഘോഷക്കാലമാണ് വരാനിരിക്കുന്നത്. കലയും ഭക്ഷണവും, സംഗീതവും വിനോദവും ഒക്കെ ഇടകലരുന്ന മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍-2023ന്‍റെ തിയ്യതികള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെയാണ് മദര്‍ ഓഫ് ദ നേഷന്‍-2023 ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ശൈഖ ഫാത്തിമ ബിന്‍ത് മുബാറിക്കിനുള്ള ആദരമായാണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**അബൂദബി: ****[.]**[in ]സകുടുംബവും അല്ലാതെയും അവധി ചെലവിടുന്ന ആഘോഷക്കാലമാണ് വരാനിരിക്കുന്നത്. കലയും ഭക്ഷണവും, സംഗീതവും വിനോദവും ഒക്കെ ഇടകലരുന്ന മദര്‍ ഓഫ് ദ നേഷന്‍ ഫെസ്റ്റിവല്‍-2023ന്‍റെ തിയ്യതികള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെയാണ് മദര്‍ ഓഫ് ദ നേഷന്‍-2023 ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ശൈഖ ഫാത്തിമ ബിന്‍ത് മുബാറിക്കിനുള്ള ആദരമായാണ് ആഘോഷപരിപാടി സംഘടിപ്പിക്കുന്നത്.

അബൂദബി കോര്‍ണിഷിലാണ് ഫെസ്റ്റിവല്‍ അരങ്ങേറുകയെന്നാണ് കരുതുന്നത്. ഫെസ്റ്റിവല്‍ വേദിയും ടിക്കറ്റ് നിരക്കും സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. 2022ല്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനും ഭക്ഷ്യ, പാനീയ സ്റ്റാളുകളും റൈഡുകളുമൊക്കെ മേളയില്‍ സജ്ജമാക്കിയിരുന്നു. ഇത്തവണയും സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം തന്നെയാവും മേള പകരുകയെന്നാണ് പ്രതീക്ഷ.

കലാ പ്രദര്‍ശനങ്ങള്‍, അന്താരാഷ്ട്രവും പ്രാദേശികവുമായ സംഗീത പരിപാടികള്‍, ശിൽപശാലകള്‍ തുടങ്ങി ഒട്ടേറെ വിനോദപരിപാടികളാണ് ഫെസ്റ്റിവലില്‍ വര്‍ഷങ്ങളായി ഒരുക്കിവരുന്നത്. വൈകീട്ട് നാലുമുതല്‍ പുലര്‍ച്ചെ 12 വരെയാണ് സാധാരണ മേളയുടെ പ്രവൃത്തിദിനങ്ങളിലെ സമയം.

വരാന്ത്യങ്ങളില്‍ വൈകീട്ട് നാലുമുതല്‍ പുലര്‍ച്ചെ രണ്ടുവരെയും മേളയുണ്ടാവും. കഴിഞ്ഞവര്‍ഷം പ്രവേശന ടിക്കറ്റിന് 30 ദിര്‍ഹം ആണ് ഈടാക്കിയത്. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ 35 ദിര്‍ഹമാണ് ഫീസ്. മേളയിലെ വിവിധ ആക്ടിവിറ്റികളില്‍ പങ്കെടുക്കുന്നതിനടക്കം പ്രവേശനടിക്കറ്റ് വാങ്ങുമ്പോള്‍ 85 ദിര്‍ഹം മുതല്‍ 140 ദിര്‍ഹം വരെ നല്‍കേണ്ടിവരും. കുടുംബങ്ങള്‍ക്കായി ഭക്ഷണ ഏരിയകളും കുട്ടികള്‍ക്കായി അമ്യൂസ്‌മെന്‍റ്​ പാര്‍ക്കുമൊക്കെ മേളയുടെ പ്രത്യേകതയാണ്. വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങുന്നതിനായി നിരവധി ഷോപ്പുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114673/mother-of-the-nation-festival-from-24th-december-to-1st-january-to-add-color-to-the-celebrations)