---
title: "11 വയസ്സുമുതൽ ബാലനെ പലതവണ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് 20 വർഷം തടവ് "
english_title: "A case where the boy was repeatedly raped since the age of 11; The youth was sentenced to 20 years in prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114701/a-case-where-the-boy-was-repeatedly-raped-since-the-age-of-11-the-youth-was-sentenced-to-20-years-in-prison"
published_at: "2023-05-14T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646098780806d_JAIL.jpg"
keywords: []
---

# 11 വയസ്സുമുതൽ ബാലനെ പലതവണ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് 20 വർഷം തടവ് 

> **Lead Summary:** **യുഎഇ:** ആൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ യുവാവിന് 20 വർഷത്തിലധികം തടവും 200,000 ദിർഹം പിഴയും വിധിച്ചു. കൽബ പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ജുവനൈൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.

## Article Content

**യുഎഇ:** ആൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ യുവാവിന് 20 വർഷത്തിലധികം തടവും 200,000 ദിർഹം പിഴയും വിധിച്ചു. കൽബ പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ ജുവനൈൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.

ചുമത്തിയ എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് ക്രിമിനൽ കോടതി കണ്ടെത്തി.കുട്ടിയുടെ അമ്മ ബന്ധു കൂടിയായ പ്രതിക്കെതിരെ പരാതി കൊടുക്കാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതി മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

രക്ഷിതാക്കളോടും കുടുംബങ്ങളോടും മക്കളെ ശ്രദ്ധിക്കാനും അവരുമായി ആശയവിനിമയം നടത്താനും അവരെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം അവരെ ശ്രദ്ധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114701/a-case-where-the-boy-was-repeatedly-raped-since-the-age-of-11-the-youth-was-sentenced-to-20-years-in-prison)