---
title: "അൽഖർജിൽ മരണമടഞ്ഞ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of the expatriate who died in Alkharj was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114736/the-body-of-the-expatriate-who-died-in-alkharj-was-brought-home"
published_at: "2023-05-14T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460e8c93b349_riad_death.jpg"
keywords: []
---

# അൽഖർജിൽ മരണമടഞ്ഞ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്** :ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ നെയ്യാറ്റിൻകര കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ബൈജു ദിവാകരന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു . ഹൃദയസ്തംഭനത്തെ തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അൽഖർജ് സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.

## Article Content

**റിയാദ്** :ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ നെയ്യാറ്റിൻകര കമുകിൻകോട് രോഹിണി തുണ്ടുവിള വീട്ടിൽ ബൈജു ദിവാകരന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു . ഹൃദയസ്തംഭനത്തെ തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അൽഖർജ് സനയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.

കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ് ബൈജു . ഭാര്യ ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. അൽഖർജ് സനയ്യയിലെ പൊതുപ്രവർത്തകരായ ജനീഷ്,വിനേഷ്, ജയകുമാർ എന്നിവരടങ്ങുന്ന ജനകീയ കമ്മറ്റി രൂപീകരിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു .

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്‍കാര ചടങ്ങിൽ നെയ്യാറ്റിൻകര എംഎൽഎ അൻസലൻ, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ, ലോക്കൽ സെക്രട്ടറി ശശിധരൻ നായർ, ഏരിയാ കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, കേരളാ പ്രവാസി സംഘം പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114736/the-body-of-the-expatriate-who-died-in-alkharj-was-brought-home)