May 14, 2023 10:54 PM

മസ്കത്ത്​: (gcc.truevisionnews.com)പുതുതായി ലൈസൻസ്​ എടുത്തവരുടെ​ (ടെമ്പററി) ബ്ലാക്ക്​ ​​പോയന്‍റുകൾ (ഗതാഗത ലംഘനം) 12ൽ കൂടുതലാണെങ്കിൽ ലൈസൻസ്​ ​ റദ്ദാക്കുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പുതുക്കൽ കാലയളവിൽ ബ്ലാക്ക്​ ​​പോയന്‍റുകൾ 10ൽ കൂടുതലാണെങ്കിലും റദ്ദാക്കും.

ഇങ്ങനെയുള്ളവർക്ക്​ വീണ്ടും ലൈസൻസ്​ എടുക്കണമെങ്കിൽ ഡ്രൈവിങ്​ ടെസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം. എന്നാൽ, ബ്ലാക്ക്​ പോയിന്‍റിൽ ആറിൽ കവിയുന്നില്ലെങ്കിൽ, കാറ്റഗറി അനുസരിച്ച് ഡ്രൈവിങ്​ ലൈസൻസ് നൽകുന്നതായിരിക്കും.

ട്രാഫിക് ലംഘനങ്ങളുടെ എണ്ണം ഏഴിനും 12നും ഇടയിലാണെങ്കിൽ, നിശ്​ചിത തുക നൽകി ടെമ്പററി ലൈസൻസ് ഒരു വർഷത്തേക്ക് ഒരു തവണ മാത്രം പുതുക്കി നൽകുന്നതാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. നിലവിൽ ഒരു വർഷത്തേക്കാണ്​ ആർ.ഒ.പി ലൈസൻസ് (ടെമ്പററി)​ നൽകുന്നുത്​. ഇതിന്​ ശേഷമാണ്​ ​ രണ്ടു വർഷത്തേക്ക്​ ലൈസൻസ്​ അനുവദിക്കുക.

Royal Oman Police to cancel temporary license in Oman if black points exceed 12

Next TV

Top Stories