---
title: "‘ഖ​മാ​ഹ്’ ദ്വീപിലെ സ്ത്രീ​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭ​ക്ഷ​ണ​വും ഉ​പ​ജീ​വ​ന​വും കണ്ടെത്തുന്നത് മ​ത്സ്യ​ബ​ന്ധ​നത്തിലൂടെ "
english_title: "Matsyaba has been the source of food and livelihood for the women of 'Khamah' Island for decades"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114825/matsyaba-has-been-the-source-of-food-and-livelihood-for-the-women-of-khamah-island-for-decades-through-smell"
published_at: "2023-05-15T10:05:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461b74805787_fishing.jpg"
keywords: []
---

# ‘ഖ​മാ​ഹ്’ ദ്വീപിലെ സ്ത്രീ​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭ​ക്ഷ​ണ​വും ഉ​പ​ജീ​വ​ന​വും കണ്ടെത്തുന്നത് മ​ത്സ്യ​ബ​ന്ധ​നത്തിലൂടെ 

> **Lead Summary:** **ജി​ദ്ദ: **ചെ​ങ്ക​ട​ലി​ന്റെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ജീ​സാ​ൻ മേ​ഖ​ല​യി​ലും പ്ര​ധാ​ന​പ്പെ​ട്ട തൊ​ഴി​ലു​ക​ളി​ലൊ​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​നം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​രാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്. എ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ൽ.

## Article Content

**ജി​ദ്ദ: **ചെ​ങ്ക​ട​ലി​ന്റെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ന്ന​പോ​ലെ ജീ​സാ​ൻ മേ​ഖ​ല​യി​ലും പ്ര​ധാ​ന​പ്പെ​ട്ട തൊ​ഴി​ലു​ക​ളി​ലൊ​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​നം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​രാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്. എ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​രു​ടെ കു​ത്ത​ക​യാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ൽ.

എ​ന്നാ​ൽ, 200ല​ധി​കം ദ്വീ​പു​ക​ളു​ള്ള ഫ​റാ​സാ​ൻ ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ജ​ന​വാ​സ​മു​ള്ള മൂ​ന്നു ദ്വീ​പു​ക​ളി​ലൊ​ന്നാ​യ ‘ഖ​മാ​ഹ്’​ദ്വീ​പി​ലെ കാ​ര്യം അ​ങ്ങ​നെ​യ​ല്ല.ചി​ല സ്ത്രീ​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വി​ടെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും ഉ​പ​ജീ​വ​ന​വും ന​ൽ​കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

കു​ടും​ബ​നാ​ഥ​ൻ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​മ്പോ​ൾ ചി​ല​പ്പോ​ൾ ദി​വ​സ​ങ്ങ​ളോ​ളം അ​ത് നീ​ണ്ടേ​ക്കാം. മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞാ​ൽ വ​ല വ​ലി​ച്ച് അ​തി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തി​ന്റെ അ​ള​വ് നോ​ക്കും. കൂ​ടു​ത​ൽ മ​ത്സ്യം കി​ട്ടു​മ്പോ​ൾ വി​ൽ​പ​ന ന​ട​ത്തും. അ​ല്ലെ​ങ്കി​ൽ മ​ത്സ്യ എ​ണ്ണ ഉ​ണ്ടാ​ക്കി വി​ൽ​ക്കും. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള സ്ത്രീ​ക​ളു​ടെ ജോ​ലി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല.

ചി​ല​ത​രം ഒ​ച്ചു​ക​ൾ, ഷെ​ല്ലു​ക​ൾ, മാ​ർ​ബി​ൾ ആ​കൃ​തി​യി​ലു​ള്ള ചി​ല സ​മു​ദ്ര​ജീ​വി​ക​ൾ എ​ന്നി​വ​യെ പി​ടി​ക്കാ​നും ഇ​വ​ർ ശ്ര​മി​ക്കാ​റു​ണ്ട്. വ​ള​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ളും മ​റ്റു ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും അ​ല​ങ്ക​രി​ക്കാ​നു​മാ​യെ​ല്ലാം അ​തി​നെ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114825/matsyaba-has-been-the-source-of-food-and-livelihood-for-the-women-of-khamah-island-for-decades-through-smell)