---
title: "ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു; സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉൾപ്പെടെ ​253 പേ​ർ കൂ​ടി ദു​ബൈ​യി​ലെ​ത്തി"
english_title: "The rescue mission continues; 253 more people including women and children reached Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114834/the-rescue-mission-continues-253-more-people-including-women-and-children-reached-dubai"
published_at: "2023-05-15T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461bdaaeff97_dubai.jpg"
keywords: []
---

# ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു; സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉൾപ്പെടെ ​253 പേ​ർ കൂ​ടി ദു​ബൈ​യി​ലെ​ത്തി

> **Lead Summary:** ** ദു​ബൈ: **ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ യു.​എ.​ഇ ന​ട​ത്തു​ന്ന ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു. ശ​നി​യാ​ഴ്ച സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന്​ 253 പേ​രു​മാ​യി നാ​ല്​ വി​മാ​ന​ങ്ങ​ൾ കൂ​ടി ദു​ബൈ​യി​ലെ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

## Article Content

** ദു​ബൈ: **ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ യു.​എ.​ഇ ന​ട​ത്തു​ന്ന ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു. ശ​നി​യാ​ഴ്ച സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന്​ 253 പേ​രു​മാ​യി നാ​ല്​ വി​മാ​ന​ങ്ങ​ൾ കൂ​ടി ദു​ബൈ​യി​ലെ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ ര​ക്ഷാ​ദൗ​ത്യ​വു​മാ​യി യു.​എ.​ഇ​യി​ലെ​ത്തി​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. പ്രാ​യ​മാ​യ​വ​ർ, കു​ട്ടി​ക​ൾ, സ്ത്രീ​ക​ൾ, അ​സു​ഖ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ര​ക്ഷാ ദൗ​ത്യ​ത്തി​ൽ മു​ൻ​ഗ​ണ​ന​ ന​ൽ​കു​ന്ന​ത്. ഏ​പ്രി​ൽ 29ന്​ ​ആ​രം​ഭി​ച്ച ര​ക്ഷാ ദൗ​ത്യ​ത്തി​ൽ ഇ​തു​വ​രെ 26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 997 പൗ​ര​ന്മാ​രെ​യാ​ണ്​ യു.​എ.​ഇ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​ന്ന​വ​രെ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​ര​ക്ഷ​ണ​വും ഭ​ര​ണ​കൂ​ടം ന​ൽ​കി​വ​രു​ന്നു​ണ്ട്. ര​ക്ഷാ​ദൗ​ത്യ​ത്തോ​ടൊ​പ്പം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും യു.​എ.​ഇ ന​ൽ​കി​വ​രു​ന്നു​ണ്ട്.

സം​ഘ​ർ​ഷ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക്​ ഇ​തു​വ​രെ മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി 110 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യം യു.​എ.​ഇ എ​ത്തി​ച്ചി​രു​ന്നു.

പോ​ർ​ട്ട്​ സു​ഡാ​ൻ വ​ഴി​യാ​ണ്​ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​വേ​ള​യി​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ഗോ​ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​നു​ഷി​ക​പ​ര​മാ​യ ര​ക്ഷാ​ദൗ​ത്യ​മാ​ണ്​ യു.​എ.​ഇ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114834/the-rescue-mission-continues-253-more-people-including-women-and-children-reached-dubai)