---
title: "ബഹ്‌റൈനിൽ മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ പാ​രു​ക​ൾ​ക്ക് സം​ഭ​വി​ച്ച നാ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി "
english_title: "Destruction of fish habitats in Bahrain Plan to stay"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114837/destruction-of-fish-habitats-in-bahrain-plan-to-stay"
published_at: "2023-05-15T10:44:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461c04ea3058_reefs.jpg"
keywords: []
---

# ബഹ്‌റൈനിൽ മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ പാ​രു​ക​ൾ​ക്ക് സം​ഭ​വി​ച്ച നാ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി 

> **Lead Summary:** **മ​നാ​മ: **അ​മി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​ന​വും ക​ട​ൽ​തീ​ര​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​കൊ​ണ്ട് മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ പാ​രു​ക​ൾ​ക്ക് സം​ഭ​വി​ച്ച നാ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി. പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ക, സ​മു​ദ്ര​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ​ർ​വോ​പ​രി പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

## Article Content

**മ​നാ​മ: **അ​മി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​ന​വും ക​ട​ൽ​തീ​ര​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​കൊ​ണ്ട് മ​ത്സ്യ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ പാ​രു​ക​ൾ​ക്ക് സം​ഭ​വി​ച്ച നാ​ശം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി. പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ക, സ​മു​ദ്ര​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ​ർ​വോ​പ​രി പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കൃ​ത്രി​മ പാ​രു​ക​ൾ ക​ട​ലി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും കൃ​ത്രി​മ​പാ​രു​ക​ൾ ക​ട​ലി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു. അ​ത് ഗു​ണം ചെ​യ്ത​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. കു​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ കൃ​ത്രി​മ​പാ​രു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​ക്കു​ന്ന​തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

ക​ഴി​ഞ്ഞ ദി​വ​സം സി​ത്ര​യി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം സ​ന്ദ​ർ​ശി​ച്ച കൃ​ഷി മ​ന്ത്രി, മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നാ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് അ​തി​നു​ള്ള മാ​ർ​ഗ​മെ​ന്ന് കൃ​ഷി​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കൃ​ത്രി​മ​പാ​രു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി മ​ന്ത്രാ​ല​യം സ്വ​കാ​ര്യ​ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കും.

ബ​ഹ്‌​റൈ​നി​ലെ ക​ട​ൽ പ​വി​ഴ​പ്പു​റ്റു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ്യ​സ​മ്പ​ത്തും ഏ​റെ​യാ​യി​രു​ന്നു. എ​ന്നാ​ൽ, വ​ലി​യ തോ​തി​ലു​ള്ള തീ​ര​ദേ​ശ വി​ക​സ​ന​വും സ​മു​ദ്ര താ​പ​നി​ല​യി​ലെ വ്യ​തി​യാ​ന​വും കാ​ര​ണം സ​മീ​പ​കാ​ല​ത്ത് പാ​രു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രൂ​പ​ക​ൽ​പ​ന​യാ​ണ് റീ​ഫ് ബാ​ൾ. അ​റ​ബ് ഗ​ൾ​ഫ് പ്ര​ദേ​ശ​ത്തെ പ്ര​കൃ​തി​ദ​ത്ത പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്ക് സ​മാ​ന​മാ​യാ​ണ് റീ​ഫ് ബ​ളു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഇ​ത് സൃ​ഷ്ടി​ക്കു​ന്നു. മ​റൈ​ൻ ഗ്രേ​ഡ് കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ലാ​ണ് റീ​ഫ് ബാ​ളു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മി​ശ്രി​ത​ത്തി​ൽ വി​ഷ​രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തി​ട്ടി​ല്ല എ​ന്ന​തി​നാ​ൽ അ​ത് പാ​രി​സ്ഥി​തി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നി​ല്ല. 20 കി​ലോ​മു​ത​ൽ ഒ​മ്പ​ത് ട​ൺ വ​രെ തൂ​ക്ക​മു​ണ്ട്. ബാ​ൾ ആ​കൃ​തി​യാ​ണ് സാ​ധാ​ര​ണ കൃ​ത്രി​മ​പാ​രു​ക​ൾ​ക്കു​ള്ള​ത്. എ​ന്നാ​ൽ, ത​ദ്ദേ​ശീ​യ​മാ​യ പ്ര​ത്യേ​ക​ത​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള മോ​ഡ​ലു​ക​ളും ല​ഭ്യ​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114837/destruction-of-fish-habitats-in-bahrain-plan-to-stay)