---
title: "വാ​രാ​ന്ത്യം ​ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ അ​ഞ്ചു വ​യ​സ്സുകാ​രി സ്വി​മ്മി​ങ്പൂ​ളി​ൽ മു​ങ്ങി​മ​രി​ച്ചു "
english_title: "Five-year-old girl drowns in swimming pool while spending weekend"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114848/five-year-old-girl-drowns-in-swimming-pool-while-spending-weekend"
published_at: "2023-05-15T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461c651b9329_death.jpg"
keywords: []
---

# വാ​രാ​ന്ത്യം ​ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ അ​ഞ്ചു വ​യ​സ്സുകാ​രി സ്വി​മ്മി​ങ്പൂ​ളി​ൽ മു​ങ്ങി​മ​രി​ച്ചു 

> **Lead Summary:** **ഷാ​ർ​ജ: **എ​മി​റേ​റ്റി​ലെ ഫാ​മി​ൽ വാ​രാ​ന്ത്യം ​ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ത്തി​ലെ അ​ഞ്ചു വ​യ​സ്സുകാ​രി സ്വി​മ്മി​ങ്പൂ​ളി​ൽ മു​ങ്ങി​മ​രി​ച്ചു. മ​ലീ​ഹ മേ​ഖ​ല​യി​ലെ ഫാ​മി​ൽ ശ​നി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം. വാ​രാ​ന്ത്യ അ​വ​ധി​ദി​നം ചെ​ല​വ​ഴി​ക്കാ​ൻ കു​ടും​ബം ഫാം ​വാ​ട​ക്ക്​ എ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളാ​യ മു​തി​ർ​ന്ന​വ​ർ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ കു​ട്ടി പൂ​ളി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

## Article Content

**ഷാ​ർ​ജ: **എ​മി​റേ​റ്റി​ലെ ഫാ​മി​ൽ വാ​രാ​ന്ത്യം ​ചെ​ല​വ​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ത്തി​ലെ അ​ഞ്ചു വ​യ​സ്സുകാ​രി സ്വി​മ്മി​ങ്പൂ​ളി​ൽ മു​ങ്ങി​മ​രി​ച്ചു. മ​ലീ​ഹ മേ​ഖ​ല​യി​ലെ ഫാ​മി​ൽ ശ​നി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം. വാ​രാ​ന്ത്യ അ​വ​ധി​ദി​നം ചെ​ല​വ​ഴി​ക്കാ​ൻ കു​ടും​ബം ഫാം ​വാ​ട​ക്ക്​ എ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളാ​യ മു​തി​ർ​ന്ന​വ​ർ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ടെ കു​ട്ടി പൂ​ളി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ന​മ​സ്കാ​ര ശേ​ഷം കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ പൂ​ളി​ൽ​നി​ന്ന്​ പു​റ​ത്തെ​ടു​ക്കു​​മ്പോ​ഴേ​ക്കും മ​രി​ച്ചു. പി​ന്നീ​ട്​ പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം അ​ൽ ദൈ​ദ്​ ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ കു​ടും​ബ​ത്തി​ന്​ വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സ്വി​മ്മി​ങ്പൂ​ൾ പ​രി​സ​ര​ത്ത്​ കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ചെ​റി​യ സ​മ​യം​പോ​ലും ത​നി​ച്ചു​വി​ട​രു​തെ​ന്നും പൊ​ലീ​സ്​ മാ​താ​പി​താ​ക്ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114848/five-year-old-girl-drowns-in-swimming-pool-while-spending-weekend)