---
title: "ഒമാനിൽ ചൂട് വർധിക്കുന്നു; താ​പ​നി​ല 45 ഡി​ഗ്രി ക​ട​ക്കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം "
english_title: "Warming up in Oman; Oman Meteorological Center predicts temperature to cross 45 degrees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114869/warming-up-in-oman-oman-meteorological-center-predicts-temperature-to-cross-45-degrees"
published_at: "2023-05-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461d95ed360e_oman.jpg"
keywords: []
---

# ഒമാനിൽ ചൂട് വർധിക്കുന്നു; താ​പ​നി​ല 45 ഡി​ഗ്രി ക​ട​ക്കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം 

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 45 ഡി​ഗ്രി ക​ട​ക്കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​​വ​ർ​ഷ​ത്തെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ​ഉ​യ​ർ​ന്ന താ​പ​നി​ല സു​ഹാ​ർ (44 ഡി​ഗ്രി), സ​ഹം (43 ഡി​ഗ്രി) എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 45 ഡി​ഗ്രി ക​ട​ക്കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​​വ​ർ​ഷ​ത്തെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ​ഉ​യ​ർ​ന്ന താ​പ​നി​ല സു​ഹാ​ർ (44 ഡി​ഗ്രി), സ​ഹം (43 ഡി​ഗ്രി) എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി.

ഏ​ഷ്യ​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളും ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​ൽ മേ​യ്, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ​ചൂ​ടി​ന്റെ കാ​ഠി​ന്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൂ​ടു​കാ​ല​ത്ത് ആ​ളു​ക​ൾ ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​ളി​ച്ച്​ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക, അ​മി​ത​മാ​യ ക​ഫീ​നും പ​ഞ്ച​സാ​ര​യും ഒ​ഴി​വാ​ക്കു​ക, ല​ഘു​വാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്നി​വ ചൂ​ടു​കാ​ല​ത്ത്​ സ്വീ​ക​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ല​ക​റ​ക്കം, ബ​ല​ഹീ​ന​ത, ഉ​ത്ക​ണ്ഠ, ക​ടു​ത്ത ദാ​ഹം, ത​ല​വേ​ദ​ന എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, ക​ഴി​യു​ന്ന​ത്ര വേ​ഗം ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റി നി​ങ്ങ​ളു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്ക​ണം.

റീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യാ​ൻ വെ​ള്ള​മോ പ​ഴ​ച്ചാ​റോ കു​ടി​ക്ക​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​​ശി​ച്ചു. ചൂ​ടു​ള്ള സ​മ​യ​ത്ത് മു​റി​യി​ലെ താ​പ​നി​ല പ​ക​ൽ​സ​മ​യ​ത്ത് 32 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും രാ​ത്രി​യി​ൽ 24 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലും താ​ഴെ​യാ​യി​രി​ക്ക​ണം. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ശി​ശു​ക്ക​ൾ​ക്കും അ​ല്ലെ​ങ്കി​ൽ വി​ട്ടു​മാ​റാ​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114869/warming-up-in-oman-oman-meteorological-center-predicts-temperature-to-cross-45-degrees)