മ​സ്ക​ത്തി​ൽ സ്വ​കാ​ര്യ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ൾക്ക് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ത്തി​വെ​ച്ചു

മ​സ്ക​ത്തി​ൽ സ്വ​കാ​ര്യ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ൾക്ക് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ത്തി​വെ​ച്ചു
May 15, 2023 12:49 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)മ​സ്ക​ത്ത്​ ഗ​വ​ർ​​ണ​റേ​റ്റി​ൽ സ്വ​കാ​ര്യ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് പു​തി​യ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. ശൂ​റ കൗ​ൺ​സി​ലി​ൽ സം​സാ​രി​ക്ക​വെ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സ​ബ്തി​യാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​സ്‌​ക​ത്തി​ൽ നി​ര​വ​ധി സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ വ​ർ​ധി​ച്ചാ​ൽ നി​രീ​ക്ഷി​ക്കാ​നും പി​ന്തു​ട​രാ​നും ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​നാ​ൽ പു​തി​യ​വ​ക്ക്​ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​ണെ​ന്ന്​ അ​ൽ സ​ബ്തി പ​റ​ഞ്ഞു. സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മാ​ന​വ വി​ഭ​വ​ശേ​ഷി, ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് ധ​ന​സ​ഹാ​യം, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ മ​ന്ത്രി സം​സാ​രി​ച്ചു.

വി​ത​ര​ണ​ത്തി​ന്റെ അ​ഭാ​വ​വും ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 15 ശ​ത​മാ​നം​വ​രെ വ​ർ​ധ​ന​യു​ണ്ടാ​യ​തു​മാ​ണ് മ​രു​ന്നു​ക്ഷാ​മ​ത്തി​ന് കാ​ര​ണം. ഇ​ത്​ പ​രി​ഹ​രി​ക്കാ​നാ​യി മ​ന്ത്രാ​ല​യം മ​രു​ന്നു​ക​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് കു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തു​വ​ഴി 70 ശ​ത​മാ​നം രോ​ഗി​ക​ൾ​ക്ക് നാ​ല് ആ​ഴ്ച​ക്കു​ള്ളി​ൽ ആ​ദ്യ അ​പ്പോ​യി​ന്റ്‌​മെ​ന്റ് നേ​ടാ​നാ​കും.

മു​മ്പ് ഇ​ത് 30 ശ​ത​മാ​ന​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ര​മി​ക്ക​ലും ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വി​പു​ലീ​ക​ര​ണ​വും കാ​ര​ണം ​ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ട്. പു​തി​യ നി​യ​മ​ന​ത്തി​ലൂ​ടെ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 600 അ​ധി​ക കി​ട​ക്ക​ക​ളു​ള്ള അ​ഞ്ച് ആ​ശു​പ​ത്രി​ക​ൾ വി​ക​സി​പ്പി​ക്കാ​നും മൂ​ന്ന് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്താ​നും പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്​.

Who will issue new licenses to private health clinics in Muscat was stopped

Next TV

Related Stories
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
Top Stories










News Roundup