---
title: "പ്രവാസി മലയാളി  ദുബൈയിൽ മരിച്ച നിലയിൽ"
english_title: "Expatriate Malayali found dead in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/114993/expatriate-malayali-found-dead-in-dubai"
published_at: "2023-05-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462535013eb7_death.jpg"
keywords: []
---

# പ്രവാസി മലയാളി  ദുബൈയിൽ മരിച്ച നിലയിൽ

> **Lead Summary:** **ദുബൈ:** കൊല്ലം അഞ്ചാലമ്മൂട് സ്വദേശി ഡി. ശ്രീകുമാറിനെ ദുബൈ കരാമയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസകെട്ടിടത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**ദുബൈ:** കൊല്ലം അഞ്ചാലമ്മൂട് സ്വദേശി ഡി. ശ്രീകുമാറിനെ ദുബൈ കരാമയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസകെട്ടിടത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇലക്ട്രിക് എൻജിനീയറായിരുന്നു. ജോലിതേടി ദുബൈയിൽ സന്ദർശകവിസയിലെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. 12 വർഷത്തോളം ദുബൈയിലുണ്ടായിരുന്നു.

അഞ്ചുവർഷം മുൻപാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഭാര്യ: സിനിമോൾ. രണ്ടു മക്കളുണ്ട്. പരേതനായ ധനപാലന്‍റെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീകല, ശ്രീലത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/114993/expatriate-malayali-found-dead-in-dubai)