---
title: "കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ വിമാനം അനിശ്​ചിതമായി വൈകുന്നു "
english_title: "Kannur-Muscat Air India Express flight delayed indefinitely"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115012/kannur-muscat-air-india-express-flight-delayed-indefinitely"
published_at: "2023-05-15T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646265b31b0ed_QATAR.jpg"
keywords: []
---

# കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ വിമാനം അനിശ്​ചിതമായി വൈകുന്നു 

> **Lead Summary:** **മസ്കത്ത്​ : **കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ വിമാനം അനിശ്​ചിതമായി വൈകുന്നത്​ യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.

## Article Content

**മസ്കത്ത്​ : **കണ്ണൂർ- മസ്കത്ത്​ എയർ ഇന്ത്യഎക്​സ്​പ്രസ്​ വിമാനം അനിശ്​ചിതമായി വൈകുന്നത്​ യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.

ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകീട്ട്​ നാല്​ മണിക്കുള്ള വിമാനം​ 5.30 ആയിട്ടും പുറപ്പെട്ടില്ലെന്ന്​ യാത്രക്കാർ പറഞ്ഞു.

കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി യാത്രക്കാരാണ്​ ഇതുമൂലം കണ്ണുർ എയർപ്പോർട്ടിൽ കുടുങ്ങി കിടക്കുന്നത്​.

ബോഡിങ്ങ്​ പാസ്​ നൽകി വിമാനം കൃത്യസമയത്തുന്നെ പുറപ്പെടുമെന്ന്​ അധികൃതർ പറഞ്ഞിരുന്നു.

എന്നാൽ, നാല്​ മണിയോടെയാണ്​ വിമാനം വൈകുമെന്ന അറിയിപ്പ്​ ലഭിച്ചതെന്ന്​ യാത്രക്കാരനായ നൗഷാദ്​ മാനന്തേരി പറഞ്ഞു.

വിമാനം വൈകാനുള്ള കാരണത്തേ കുറി​ച്ചോ എ​പ്പോൾ പുറപ്പെടുമെന്നോ എന്നതിനെ പറ്റിയോ അധികൃതർ ഒരു വിവരവും നൽകുന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115012/kannur-muscat-air-india-express-flight-delayed-indefinitely)