---
title: "അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടം; തിരൂർ സ്വദേശിനി മരിച്ചു."
english_title: "Car accident in Al Ain Al Khasna; A native of Tirur died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115016/car-accident-in-al-ain-al-khasna-a-native-of-tirur-died"
published_at: "2023-05-15T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462684dbdcf0_accident.jpg"
keywords: []
---

# അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടം; തിരൂർ സ്വദേശിനി മരിച്ചു.

> **Lead Summary:** **അൽഐൻ :** അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ (മുത്തു -41) മരിച്ചത്​.

## Article Content

**അൽഐൻ :** അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ (മുത്തു -41) മരിച്ചത്​.

ഞായറാഴ്ച രാത്രിയാണ്​ അപകടം. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിലെത്തിയ ജസീന രണ്ട്​ ദിവസം സഹോദരനൊപ്പമായിരുന്നു താമസം.

ഇവിടെ നിന്ന്​ അബൂദബിയിലേക്ക്​ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

മൂന്നുപേർ അൽഐൻ തവാം ആശുപ​ത്രിയിൽ ചികിത്സയിലാണ്. അൽഐൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ്‌ ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു കാക്ക). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽ ഹമീദ് (അൽഐൻ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115016/car-accident-in-al-ain-al-khasna-a-native-of-tirur-died)