---
title: "ദു​ബൈയിൽ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി "
english_title: "Three new bus services linked to metro stations in Dubai more"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115039/three-new-bus-services-linked-to-metro-stations-in-dubai-more"
published_at: "2023-05-16T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462ee2c644f3_dubaibus.jpg"
keywords: []
---

# ദു​ബൈയിൽ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി 

> **Lead Summary:** **ദു​ബൈ:** മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു. മേ​യ്​ 19നാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു. അ​ൽ​ഖൈ​ൽ ഗേ​റ്റ്​-​ബി​സി​ന​സ്​ ബേ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ റൂ​ട്ട്​-51 ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. 20 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സു​ണ്ടാ​കും.

## Article Content

**ദു​ബൈ:** മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു. മേ​യ്​ 19നാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ അ​റി​യി​ച്ചു. അ​ൽ​ഖൈ​ൽ ഗേ​റ്റ്​-​ബി​സി​ന​സ്​ ബേ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ റൂ​ട്ട്​-51 ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. 20 മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വി​സു​ണ്ടാ​കും.

റൂ​ട്ട്​ എ​സ്.​എ​ച്ച്​-1 ബ​സു​ക​ൾ ദു​ബൈ മാ​ൾ-​ശോ​ഭാ റി​യാ​ലി​റ്റി മെ​ട്രോ​ക​ൾ​ക്കി​ട​യി​ലാ​യി​രി​ക്കും സ​ർ​വി​സ്. റൂ​ട്ട്​ വൈ.​എം-1 ബ​സു​ക​ൾ യു.​എ.​ഇ എ​ക്സ്​​ചേ​ഞ്ച്​- യി​വു മാ​ർ​ക്ക​റ്റ്​ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും സ​ർ​വി​സ്​ ന​ട​ത്തും. ചി​ല സ​ർ​വി​സു​ക​ളി​ൽ മാ​റ്റ​വും വ​രു​ത്തി​യി​ട്ടു​ണ്ട്. റൂ​ട്ട്​ എ​ഫ്​-47 ബ​സു​ക​ൾ ഇ​നി മു​ത​ൽ ഡി.​ഐ.​പി മെ​​ട്രോ സ്​​റ്റേ​ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ പാ​ർ​ക്കി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ എ​ഫ്​ 46, 48, 50, 51 ബ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​ൽ​ഖൈ​ൽ ഗേ​റ്റി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന റൂ​ട്ട്​ 50 ബ​സു​ക​ൾ ഇ​നി മു​ത​ൽ ബി​സി​ന​സ്​ ബേ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. അ​ൽ​ഖൈ​ൽ ഗേ​റ്റ്​ യാ​ത്ര​ക്കാ​ർ റൂ​ട്ട്​ 51 ബ​സി​ൽ ക​യ​റ​ണം. റൂ​ട്ട്​ സി-15 ​ബ​സു​ക​ൾ മം​സാ​ർ ബീ​ച്ച്​ ബ​സ്​ സ്​​റ്റോ​പ്പി​ലേ​ക്ക്​ നീ​ട്ടി. റൂ​ട്ട്​ ഇ-102 ​ബ​സു​ക​ൾ അ​ൽ ജാ​ഫി​ലി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ സ​ർ​വി​സ്​ നീ​ട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115039/three-new-bus-services-linked-to-metro-stations-in-dubai-more)