---
title: "ജോ​ലി വാ​ഗ്ദാ​നം​ ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം തട്ടുന്നത് പതിവാകുന്നു; മുന്നറിയിപ്പിമായി ഒമാൻ പൊലീസ് "
english_title: "It is common to make money online by offering jobs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115104/it-is-common-to-make-money-online-by-offering-jobs"
published_at: "2023-05-16T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64632aabc160c_online_hackers.jpg"
keywords: []
---

# ജോ​ലി വാ​ഗ്ദാ​നം​ ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം തട്ടുന്നത് പതിവാകുന്നു; മുന്നറിയിപ്പിമായി ഒമാൻ പൊലീസ് 

> **Lead Summary:** **മ​സ്ക​ത്ത്​: **ജോ​ലി വാ​ഗ്ദാ​നം​ ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം ത​ട്ടു​ന്ന പു​തി​യ രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.​ പ്ര​തി​ദി​ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്‌​ദാ​നം​ചെ​യ്ത്​ ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ണ്​ സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്.

## Article Content

**മ​സ്ക​ത്ത്​: **ജോ​ലി വാ​ഗ്ദാ​നം​ ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം ത​ട്ടു​ന്ന പു​തി​യ രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.​ പ്ര​തി​ദി​ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്‌​ദാ​നം​ചെ​യ്ത്​ ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ണ്​ സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. എ​ന്നി​ട്ട്​ സം​ഘം മു​മ്പ്​ ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ തു​ക ഇ​തി​ലേ​ക്ക്​ കൈ​മാ​റും. പി​ന്നീ​ട്​ അ​വ​രു​​ടെ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ഉ​ട​ൻ​ത​​ന്നെ കൈ​മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ്​ സം​ഘം സ്വീ​ക​രി​ക്കു​ന്ന​ത്.

വ​ഞ്ച​നാ​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115104/it-is-common-to-make-money-online-by-offering-jobs)