ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ മരണം നാലായി

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ മരണം നാലായി
Oct 4, 2021 07:28 PM | By Shalu Priya

മസ്‌കത്ത് : ഷഹീന്‍ ചുഴലിക്കാറ്റിന് പിന്നാലെ ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. ഒരു സ്വദേശി പൗരന്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണം നാലായി. ഇന്നലെ കുട്ടിയടക്കം 3 പേർ മരിച്ചിരുന്നു. വൻനാശനഷ്ടമുണ്ടായതിനൊപ്പം പല മേഖലകളും ഒറ്റപ്പെട്ടു. ആമിറാത്ത് വിലായത്തിൽ വെള്ളപ്പാച്ചിലിലാണു കുട്ടി മരിച്ചത്. റുസൈൽ വ്യവസായ മേഖലയിൽ കെട്ടിടം തകർന്നാണ് 2 തൊഴിലാളികളുടെ മരണം.

പലർക്കും പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇന്ന് ഒരു ഒമാന്‍ സ്വദേശിയെ കൂടി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഒമാന്‍ ടിവിയാണ് റിപ്പോര്‍ട്ടു ചെയ്തത്. വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു. മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിലാണ് ഞായറാഴ്ച രാത്രിയോടെ ഷഹീന്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു ഷഹീന്‍ വീശിയത്. പ്രദേശത്ത് വന്‍ നാശനഷ്ടങ്ങളുണ്ടായി. സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പടെ കനത്ത മഴയാണ് ലഭിച്ചത്. നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സുവൈഖിലടക്കം വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി.

അടച്ചിട്ട റോഡുകള്‍ തുറന്നിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ പ്രവേശനം നിരോധിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു. ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ. അൽ നഹ്ദ ആശുപത്രിയിലെ രോഗികളെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി.

വാദികൾ കരകവിയുകയും പർവതമേഖലകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. മലനിരകളിൽ നിന്നു മണ്ണും പാറകളും റോഡുകളിലേക്കു വീണു. 143 ഇടങ്ങളിലാണ് സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ ഒരുക്കിയത്. 53 കേന്ദ്രങ്ങളിലായി 3019 പേരാണ് ഷെല്‍ട്ടറുകളില്‍ കഴിയുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനിലെ സാഹചര്യങ്ങള്‍ അന്വേഷിച്ച് അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരീകുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

Hurricane Shaheen: Four killed in Oman

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories