---
title: "ബ​ഹ്‌​റൈ​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ്; മെയ് 25ന് ​പു​ന​രാ​രം​ഭി​ക്കും "
english_title: "Bahrain-Qatar flight service to resume on May 25"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/115347/bahrain-qatar-flight-service-to-resume-on-may-25"
published_at: "2023-05-17T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464860461908_flight.jpg"
keywords: []
---

# ബ​ഹ്‌​റൈ​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ്; മെയ് 25ന് ​പു​ന​രാ​രം​ഭി​ക്കും 

> **Lead Summary:** **മ​നാ​മ:** ബ​ഹ്‌​റൈ​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ് ഈ​മാ​സം 25ന് ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കും. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ഒ​മാ​ൻ, കു​വൈ​ത്ത് വ​ഴി പോ​ക​ണ​മാ​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്നും പൗ​ര​ന്മാ​രു​ടെ പൊ​തു​വാ​യ ആ​ഗ്ര​ഹം അ​താ​ണെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

## Article Content

**മ​നാ​മ:** ബ​ഹ്‌​റൈ​ൻ- ഖ​ത്ത​ർ വി​മാ​ന സ​ർ​വി​സ് ഈ​മാ​സം 25ന് ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കും. നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ഒ​മാ​ൻ, കു​വൈ​ത്ത് വ​ഴി പോ​ക​ണ​മാ​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​ര​മാ​ണ് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്നും പൗ​ര​ന്മാ​രു​ടെ പൊ​തു​വാ​യ ആ​ഗ്ര​ഹം അ​താ​ണെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

2017ൽ ​ഖ​ത്ത​റി​നെ​തി​രെ പ്ര​ഖ്യാ​പി​ച്ച ഗ​ൾ​ഫ് ഉ​പ​രോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ ഗ​താ​ഗ​ത​വും നി​ല​ച്ച​ത്. ന​യ​ത​ന്ത്ര ബ​ന്ധ​വും യാ​ത്രാ​മാ​ർ​ഗ​വും ഇ​തേ​ത്തു​ട​ർ​ന്ന് നി​ശ്ച​ല​മാ​യി. 2021ൽ ​സൗ​ദി​യി​ൽ ന​ട​ന്ന അ​ൽ ഉ​ല ഉ​ച്ച​കോ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് ഉ​​പ​രോ​ധം നീ​ങ്ങു​ന്ന​തും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യും തി​രി​ച്ചും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും. എ​ന്നാ​ൽ, ബ​ഹ്റൈ​നും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല.

ഏ​താ​നും ആ​ഴ്ച മു​മ്പ് റി​യാ​ദി​ലെ ജി.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല ഫോ​ളോ​അ​പ് ക​മ്മി​റ്റി​യി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​യാ​ത്ര​യും പു​ന​രാ​രം​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. വി​മാ​ന​യാ​ത്ര സൗ​ക​ര്യം നി​ല​വി​ൽ വ​ന്നു ക​ഴി​ഞ്ഞാ​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്, ​ഗ​ൾ​ഫ് എ​യ​ർ എ​ന്നി​വ​യു​ടെ സ​ർ​വി​സു​ണ്ടാ​കും. ബി​സി​ന​സ് സ​മൂ​ഹ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/115347/bahrain-qatar-flight-service-to-resume-on-may-25)